Connect with us

Kozhikode

സി പി എം - ബി ജെ പി സംഘര്‍ഷം

Published

|

Last Updated

പേരാമ്പ്ര: കല്ലോട് ബി എം എസ് പ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തിലുള്ള പ്രതിഷേധം സി പി എം – ബി ജെ പി സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പേരാമ്പ്ര സി ഐയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. സംഘര്‍ഷത്തിലും ഇതേത്തുടര്‍ന്നുണ്ടായ കല്ലേറിലും പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും പരക്കം പാഞ്ഞു. കടകള്‍ ഭൂരിഭാഗവും ഷട്ടറിടുകയും വാഹന ഗതാഗതം നിലക്കുകയും ചെയ്തു. ഇന്നലെ സന്ധ്യയോടെ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് ഇരുവിഭാഗവും സംഘടിച്ച് പ്രകോപനം സൃഷ്ടിച്ചത്. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. രാവിലെ കല്ലോട് വെച്ചാണ് ബി എം എസ് പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്. ഇതില്‍ പ്രതിഷേധിച്ച് ബി ജെ പിയും തുടര്‍ന്ന് സി പി എമ്മും പ്രകടനം നടത്തുകയായിരുന്നു. പോലീസ് വാഹനം തകര്‍ത്തതിനും പൊതുസ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനും പോലീസ് കേസെടുത്തു.

---- facebook comment plugin here -----

Latest