Connect with us

Kozhikode

പൊടിയെ പ്രതിരോധിക്കാന്‍ മാസ്‌ക്

Published

|

Last Updated

കോഴിക്കോട്: ആയിരങ്ങള്‍ തിങ്ങിനിറയുന്ന കലോത്സവ വേദികളെ ദുരിതത്തിലാക്കി പൊടിശല്യം. പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പൊടിയെ പ്രതിരോധിക്കുന്നതിന് പരവതാനികള്‍ വിരിച്ചിട്ടുണ്ടെങ്കിലും മറ്റ് പല വേദികള്‍ക്ക് സമീപത്തും മാസ്‌ക് ധരിക്കാതെ നീങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
രണ്ടാം വേദിയായ സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മൂന്നാം വേദിയായ തളി സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലും പൊടിശല്യത്താല്‍ ജനം വീര്‍പ്പ്മുട്ടുകയാണ്. അഗ്നിശമന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടക്ക് വെള്ളം ചീറ്റുന്നുണ്ടെങ്കിലും അല്‍പനേരത്തേക്കല്ലാതെ കാര്യമായ ഫലമുണ്ടാകുന്നില്ല.
പൊടിയില്‍ നിന്ന് രക്ഷതേടി മാസ്‌കുകള്‍ ധരിച്ചും തൂവാലകള്‍ കൊണ്ട് മുഖം കെട്ടിയുമാണ് കാഴ്ചക്കാര്‍ വേദികളെ സജീവമാക്കുന്നത്. കലോത്സവം പ്രമാണിച്ച് മാസ്‌കുകള്‍ക്കു നല്ല ഡിമാന്‍ഡാണെന്ന് സമീപത്തെ മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നു. കലോത്സവ വേദികളിലും മാസ്‌ക് കച്ചവടക്കാര്‍ സജീവമായിട്ടുണ്ട്. പത്ത് മുതല്‍ അമ്പത് രൂപ വരെയാണ് വിവിധയിനം മാസ്‌കുകളുടെ വില.