Connect with us

Kozhikode

വടകര അസംബ്ലി മണ്ഡലത്തില്‍ 'വിഷന്‍ 2030' നടപ്പാക്കും

Published

|

Last Updated

വടകര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ വടകര അസംബ്ലി മണ്ഡലത്തില്‍ “വിഷന്‍ 2030” നടപ്പാക്കുന്നു. വിവിധ മേഖലകളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതിനായി കര്‍മ പദ്ധതി രൂപവത്കര യോഗം അടുത്തമാസം 20ന് ചേരാന്‍ സി കെ നാണു എം എല്‍ എ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സ്റ്റിയറിംഗ് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആഇശ ഉമ്മര്‍ (അഴിയൂര്‍) ബേബി ബാല (ഏറാമല) എ അബൂബക്കര്‍ (ചോറോട്) ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത, വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രന്‍ കുനിയില്‍ സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest