Connect with us

Ongoing News

സംസ്ഥാന സ്‌കൂള്‍ കലോത്സവം:രണ്ടാം ദിനത്തില്‍ ആയിരത്തിലേറെ അപ്പീലുകള്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ വര്‍ധിക്കുന്നു. രണ്ടാം ദിവസം തന്നെ ആയിരത്തിലേറെ അപ്പീലുകളെത്തി. പുതിയതായി രൂപീകരിച്ച ബാലാവകാശ കമ്മീഷനിലും മത്സരാര്‍ത്ഥികള്‍ അപ്പീലുകള്‍ സമര്‍പ്പിച്ചു. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് കമ്മീഷന്‍ അനുവദിച്ച അപ്പീലുമായി മത്സരിക്കാനെത്തിയത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. 204 പോയിന്റ് വീതം നേടി കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 203 പോയിന്റ് നേടി തൃശൂര്‍ തൊട്ടു പിറകെയുണ്ട്.201 പോയിന്റ് നേടി അതിഥേയരായ കോഴിക്കോടും ഒട്ടും പിറകിലല്ല.

Latest