Connect with us

National

തിരഞ്ഞെടുപ്പിന് ബി ജെ പി ഇറക്കിയത് 714 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി ചെലവിട്ടത് 714 കോടി രൂപ. കോണ്‍ഗ്രസ് ചെലവിട്ടത് 516 കോടി രൂപയാണ്. പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അംഗീകൃത ദേശീയ പാര്‍ട്ടികളായ എന്‍ സി പി (51 കോടിയിലേറെ) ബി എസ് പി (30 കോടിയിലേറെ) എന്നിവയുടെ ചെലവ് കണക്കും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.
ബി ജെ പി ചെലവിട്ടത് 7,14,28,57,813 രൂപയും കോണ്‍ഗ്രസിന്റെ ചെലവ് 5,16,02,36,785 രൂപയുമാണ്. ഈ കക്ഷികളെ കൂടാതെ ബി എസ് പി, സി പി ഐ, സി പി എം, എന്‍ സി പി എന്നീ കക്ഷികളും തിരഞ്ഞെടുപ്പ് ചെലവ് അറിയിച്ചിട്ടുണ്ട്. എന്‍ സി പി 51,34,44,854 രൂപയും ബി എസ് പി 30,05,84,822 രൂപയും സി പി എം 18,69,18,169 രൂപയും ചെലവിട്ടു. സി പി ഐ യുടെ തിരഞ്ഞെടുപ്പ് ചെലവ് എത്രയെന്ന് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. നിശ്ചിത സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാതിരുന്നതിന് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി അടക്കം 20 രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചക്കകം കണക്കുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest