Connect with us

International

കുടിയേറ്റക്കാരന്റെ കൊലപാതകം ജര്‍മനി അന്വേഷിക്കുന്നു

Published

|

Last Updated

ബെര്‍ലിന്‍: എറിത്രിയന്‍ കുടിയേറ്റക്കാരനായ 20 കാരന്‍ ജര്‍മന്‍ നഗരമായ ഡ്രസ്ഡനില്‍ മര്‍ദനമേറ്റും കുത്തേറ്റും കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്‌ലാമിനെതിരെയും കുടിയേറ്റത്തിനെതിരെയും നഗരത്തില്‍ പ്രതിഷേധം ശക്തിമാകുന്നതിനിടെയാണ് കൊലപാതകം. ഖാലിദ് ഇദ്‌രീസ് ബഹ്‌റായി എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് അധിക്യതര്‍ സ്ഥിരീകരിച്ചു.
മരണത്തില്‍ സംശയകരായ സാഹചര്യമൊന്നും കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സംഭവം നടന്ന ചൊവ്വാഴ്ച പോലീസ് പറഞ്ഞത്. അപകടമാകാം മരണത്തിന് പിന്നിലെന്ന് പറഞ്ഞ ഡ്ര്‌സ്ഡന്‍ പോലീസിലെ പ്രസിഡന്റ് ഡൈറ്റര്‍ ക്രോള്‍ കത്തികൊണ്ടുള്ള കുത്തേറ്റ് യുവാവിന് പരുക്കേറ്റതായും സംഭവം കൊലപാതകമാണെന്നും വ്യാഴാഴ്ച പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡയകളുടേയും കടുത്ത സമ്മര്‍ദ്ദം പോലീസ് നേരിടുന്നുണ്ട്. മ്യതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസിന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. കൊല്ലപ്പെട്ട യുവാവ് താമസിക്കുന്ന മുറിയുടെ വാതിലിനു പുറത്ത് രണ്ട് സ്വസ്തിക് ചിഹ്നങ്ങള്‍ പതിച്ചതായി ഗ്രീന്‍ പാര്‍ട്ടി അംഗം വോള്‍ക്കര്‍ ബെക്ക് പറഞ്ഞു. വംശീയ സംഘര്‍ഷമാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്ന് ഇടതുപക്ഷ പാര്‍ട്ടി അംഗദമായ ജുലൈന്‍ നേഗല്‍ പറഞ്ഞു. ഫ്രഞ്ച് പത്രമായ ഷാര്‍ലി എബ്‌ദോക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് 25,000 പേര്‍ അണിനിരന്ന റാലി തിങ്കളാഴ്ച നഗരത്തില്‍ നടന്നിരുന്നു.
പാട്രിയോടിക് യൂറോപ്യന്‍സ് എഗെയന്‍സ്റ്റ് ദ ഇസ്‌ലാമൈസേഷന്‍ ഓഫ് വെസ്റ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി. ജര്‍മനിയില്‍ വിവിധ ഇടങ്ങളില്‍ ഇവര്‍ക്കെതിരായ റാലികളും നടന്നിരുന്നു.

Latest