Connect with us

International

ഫ്രാന്‍സില്‍ വീണ്ടും ബന്ദിയാക്കല്‍

Published

|

Last Updated

പാരീസ്: ഫ്രാന്‍സില്‍ ആയുധധാരി ആളുകളെ ബന്ദിയാക്കി. ആക്ഷേപഹാസ്യ വാരികക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെയാണ് സംഭവം. എന്നാല്‍, മാനസിക വൈകല്യമുള്ളയാളാണ് ബന്ദിയാക്കലിനു പിറകിലെന്നാണ് പോലീസ് പറയുന്നത്. ബന്ദികളാക്കപ്പെട്ട മൂന്ന് പേരെ പോലീസ് രക്ഷപ്പെടുത്തി. ആയുധധാരി പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ പറയുന്നത് തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.
വടക്കു പടിഞ്ഞാറന്‍ പാരീസിന് സമീപമുള്ള കൊളംബസിലുള്ള പോസ്റ്റ് ഓഫീസിലാണ് ആയുധധാരി ആളുകളെ ബന്ദികളാക്കിയത്. സൈന്യത്തിന്റെ കൈവശമുള്ള തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ബന്ദികളാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച പാരീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest