Connect with us

Science

സൗരയുഥത്തില്‍ രണ്ട് വലിയ ഗ്രഹങ്ങള്‍ കൂടിയുള്ളതായി സൂചന

Published

|

Last Updated

സൗരയുഥത്തില്‍ നെപ്ട്യൂണിനപ്പുറം രണ്ട് വലിയ ഗ്രഹങ്ങള്‍ കൂടിയുള്ളതായി റിപ്പോര്‍ട്ട്. മാഡ്രിഡ് കംപ്ലുട്ടന്‍സ് സര്‍വകലാശാല, കേബ്രിഡ്ജ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷക സംഘത്തിന്റെ നിഗമനങ്ങള്‍ രണ്ട് വ്യത്യസ്ത പേപ്പറുകളിലായി “മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ലറ്റേഴ്‌സിന്റെ” പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗരയുഥത്തിന്റെ ബാഹ്യഭാഗത്ത് നിന്ന് നെപ്ട്യൂണിനപ്പുറത്തേക്ക് ഇടക്ക് അതിര്‍ത്തി ലംഘിച്ചെത്തുന്ന വസ്തുക്കളുടെ പരിക്രമണപഥങ്ങളുടെ ചെരിവ് പഠിച്ചപ്പോഴാണ് രണ്ടോ അതിലധികമോ വലിയ ഗ്രഹങ്ങള്‍ സൗരയുഥത്തിന്റെ ബാഹ്യമേഖലയില്‍ ഉണ്ടാകാമെന്ന് സൂചന ലഭിച്ചത്.