Connect with us

Health

മൂക്കിലൂടെ രക്തം വരാന്‍ കാരണങ്ങള്‍ പലത്

Published

|

Last Updated

മൂക്കിലൂടെ രക്തം വരുന്നത് നമ്മെയെല്ലാം ഭയപ്പെടുത്തുന്ന ഒന്നാണ്. നിസ്സാരമായ ജലദോഷം മുതല്‍ മാരക രോഗങ്ങള്‍ കൊണ്ടുവരെ മൂക്കില്‍ നിന്ന് രക്തം വരാവുന്നതാണ്. എപ്പിസ്റ്റാക്‌സിസ് എന്നാണ് ഈ രോഗത്തിന്റെ പേര്. മൂക്കില്‍ ദശ വളര്‍ന്നു വന്നാലും അണുബാധയുണ്ടെങ്കിലും മൂക്കില്‍ നിന്ന് രക്തം വരാവുന്നതാണ്.

രക്തസമ്മര്‍ദ്ദം കൂടിയാലും കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ ഉണ്ടെങ്കിലും മൂക്കിലൂടെ രക്തം വരും. മൂക്കില്‍ നിന്ന് രക്തം വരുമ്പോള്‍ മൂക്ക് ചീറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത വെള്ളത്തില്‍ മുക്കിയ വൃത്തിയായ തുണി മൂക്കിനോട് ചേര്‍ത്ത് മൂക്ക് അടച്ചു പിടിച്ച് വായിലൂടെ ഏതാണ്ട് അഞ്ചു പത്ത് മിനിറ്റ് ശ്വസിക്കുന്നതും നല്ലതാണ്. ശേഷം വിദഗ്ധ ഡോക്ടറെ സമീപിച്ച് കാരണം കണ്ടിപിടിക്കാവുന്നതാണ്.

Latest