Connect with us

Gulf

വോള്‍വോ റേസ്: വിജയ പ്രതീക്ഷയുമായി അഡോര്‍

Published

|

Last Updated

അബുദാബി: ചെറുപായ്ക്കപ്പലില്‍ ലോകം ചുറ്റുന്ന വോള്‍വോ ഏഷ്യന്‍ റേസിന്റെ മൂന്നാം പാദത്തിന്റെ പകുതി ദൂരം പിന്നിട്ട് അബുദാബി ഓഷ്യന്‍ റേസിംഗ് (അഡോര്‍) മുന്നേറുന്നു. ചൈനയിലെ സന്യയിലാണ് മൂന്നാം പാദ കപ്പലോട്ടം അവസാനിക്കുന്നത്.
ജനുവരി മൂന്നിനാണ് പ്രശസ്തരായ ചൈന ഡോന്‍ഗ്‌ഫെന്‍ഗ്, നെതര്‍ലാന്റിന്റെ ടീം ബ്രൂണല്‍ എന്നിവക്കൊപ്പം അഡോര്‍ യാത്ര ആരംഭിച്ചത്. അസ്സം എന്ന പായ്ക്കപ്പലാണ് അഡോര്‍ ടീം ഉപയോഗിക്കുന്നത്. മുസന്തം ഉപദ്വീപില്‍ വെച്ച് കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം അഡോറിനു വെല്ലുവിളിയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് അബുദാബി ടീം അംഗങ്ങള്‍- രണ്ടാം റേസിംഗ് പാദത്തില്‍ അസോര്‍ തുഴഞ്ഞെത്തിയത്.

Latest