Connect with us

Gulf

അന്ത്യോപചാരത്തിന് ആര്‍ ടി എ സൗജന്യ ദിശാ സൂചിക നല്‍കും

Published

|

Last Updated

ദുബൈ: എമിറേറ്റില്‍ മരണപ്പെടുന്ന സ്വദേശികളുടെ അന്ത്യോപചാര ചടങ്ങ് നടക്കുന്ന സ്ഥലം നിര്‍ണയിക്കുന്നതിന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സൗജന്യ ദിശാ സൂചിക നല്‍കും. ആര്‍ ടി എയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെയും നഗരത്തിന്റെ സമ്പന്നമായ മോടി പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമാണ് നടപടി. ആവശ്യത്തിനനുസരിച്ച് 10 വരെ ദിശാ നിര്‍ണയ ബോര്‍ഡുകള്‍ ആര്‍ ടി എ സൗജന്യമായി നല്‍കും.
ഉപഭോക്താക്കള്‍ക്ക് ആര്‍ ടി എയുടെ ടോള്‍ഫ്രീ നമ്പറായ 8009090ല്‍ ബന്ധപ്പെട്ട് അപേക്ഷയും മറ്റും സമര്‍പിച്ചാല്‍ സാധാരണ ദിവസങ്ങളില്‍ ആറ് മണിക്കൂറിനകവും അവധി ദിവസങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും 12 മണിക്കൂറിനകവും ദിശാ നിര്‍ണയ ബോര്‍ഡുകള്‍ സ്ഥാപിക്കും. മരണപ്പെട്ട വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്ക് പോകേണ്ട ദിശയും ഉള്‍ക്കൊള്ളിച്ചതാവും ബോര്‍ഡുകള്‍.

Latest