Connect with us

Gulf

പോലീസ് സ്മാര്‍ട് ആപ്പുകളില്‍ പുതിയ മൂന്നു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി

Published

|

Last Updated

ദുബൈ: പൊതുജന സേവനം എളുപ്പമാക്കാന്‍ ദുബൈ പോലീസ് ആരംഭിച്ച തങ്ങളുടെ സ്മാര്‍ട് ആപ്പുകളില്‍ പുതിയ മൂന്ന് ഭാഷകള്‍ കൂടി ഉള്‍പെടുത്തി. നിലവിലുള്ള അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെയാണിത്.
ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍ ഭാഷകളാണ് ആപ്പുകളില്‍ പുതിയതായി ഉള്‍പെടുത്തിയത്. ഈ മൂന്ന് ഭാഷകക്കാര്‍ക്ക് അനായാസം പോലീസ് സേവനങ്ങള്‍ സ്മാര്‍ട് ഫോണിലൂടെ ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് ദുബൈ പോലീസിലെ സ്മാര്‍ട് സേവനങ്ങളുടെ ഡയറക്ടര്‍ കേണല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. സ്മാര്‍ട് സേവന മേഖലയിലേക്ക് ഏറ്റവുമാദ്യം കടന്നുവന്ന ഗവണ്‍മെന്റ് വകുപ്പാണ് പോലീസെന്നും സ്മാര്‍ട് സേവന മേഖല കൂടുതലാളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗംകൂടിയാണ് സ്മാര്‍ട് ആപ്പുകളില്‍ പുതിയ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തിയതെന്നും അല്‍ റസൂഖി പറഞ്ഞു.
നിലവില്‍ ദുബൈ പോലീസിന്റെ 79 സേവനങ്ങള്‍ സ്മാര്‍ട് ആപ്പിലൂടെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും അടുത്ത ഭാവിയില്‍ തന്നെ ലോകത്തിലെ ഏറ്റവും സ്മാര്‍ടായ പോലീസ് സേവനം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അല്‍ റസൂഖി പ്രഖ്യാപിച്ചു.