Connect with us

Kerala

പാറ്റൂര്‍ അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണം: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; വിഎസ്

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂരിലെ അനധികൃത ഫ്‌ളാറ്റ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി യെടുക്കാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാന്ദന്‍. പ്രതികള്‍ക്കെതിരെ അടിയന്തരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വിഎസ് ആരോപിച്ചു.

പാറ്റൂരില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റ് സമുച്ചയം പൊളിച്ചുമാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.

Latest