Connect with us

Wayanad

നൂതന കണ്ടുപിടിത്തങ്ങളുമായി പോളിടെക്‌നിക് വിദ്യാര്‍ഥികള്‍

Published

|

Last Updated

മാനന്തവാടി: വൈവിധ്യമാര്‍ന്ന കണ്ടുപിടുത്തങ്ങളുമായാണ് കണ്ണൂര്‍ മട്ടന്നൂര്‍ പോളിടെക്‌നികിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ ടെക്‌ഫെസ്റ്റിന് എത്തിയത്. കോളേജ് ലാമ്പിലെ ഉപയോഗ സാധ്യതകള്‍ മാത്രം ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കര്‍ഷകര്‍ക്ക് ശാസ്ത്ര സാങ്കേതിക പരിജ്ഞാനം പകര്‍ന്ന് ടെക്‌ഫെസ്റ്റ് ആരംഭിച്ചു.
വള്ളിയൂര്‍ക്കാവ്-മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തന്‍ അിറവുകള്‍ പകര്‍ന്ന് നല്‍കി അഗ്രിഫെസ്റ്റ്‌നോടനുബന്ധിച്ച് നടത്തുന്ന രണ്ട് ദിവസത്തെ ടെക്‌ഫെസ്റ്റ് ആരംഭിച്ചു. ഐ.എസ്.ആര്‍.ഒ, വയനാട്എഞ്ചിനിയറിംഗ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ടെക്‌ഫെസ്റ്റ് നടത്തുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 40 ഓളം പ്രെജക്ടുകളുടെ അവതരണം, കാര്‍ഷികമേഖലയില്‍ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ നടത്തിയ 9 കര്‍ഷക ശാസ്ത്രജ്ഢരെ പങ്കെടുപ്പിച്ചുള്ള മീറ്റ് ദ ഇന്നവേറ്റര്‍,സെമിനാര്‍,ക്വിസ് മത്സരം, എന്നിവ ടെക്‌ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്നു. പരിപാടി സബ്ബ് കളക്ടര്‍ ശീറാം സാംബ ശിവ റാവു ഉദ്ഘാടനം ചെയ്തു. മനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. പി.സൂപി, ഡോ. വി.എസ്.അനിത, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശാസ്ത്രമേഖലിയിലെ കണ്ട്പിടുത്തങ്ങള്‍ കാര്‍ഷികമേഖലയുടെ വികസനത്തിന് എന്ന വിഷയത്തില്‍തുമ്പ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലെ സീനിയ് ശാസ്ത്രജ്ഞന്‍ ഷനീത് ക്ലാസ്സെട്ത്തു.ക്വിസ് മത്സരത്തില്‍ മാനന്തനാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നന്ദന കൃഷ്ണ,അഭിഷേക് രമേശ്, എന്നി ടിം ഒന്നാം സ്ഥാനവും, പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിഷ്ണു ശ്രീനിവാസ്, ഹരികൃഷ്ണന്‍ കെ.യു എന്നി ടിം രണ്ടാം സ്ഥാനവും, വെള്ളമുണ്ട മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിസാര്‍.കെ.,ഷെബിന്‍ എന്‍.എം. എന്നിവരുടെ ടിം മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 17 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിതരണം ചെയും.