Connect with us

Wayanad

ചരിത്രശേഷിപ്പുമായി പുരാവസ്തു

Published

|

Last Updated

കല്‍പ്പറ്റ: ചരിത്രം ഉറങ്ങുന്ന വയനാടിന് തരിത്ര പുരാവസ്തു ശേഷിപ്പുകളുടെ വിസ്മയകാഴ്ച്ചയെരുക്കുകയാണ് സംസ്ഥാന പുരാവസ്തു വകുപ്പും, മാനന്തവാടി പഴശ്ശി മ്യൂസിയവും. ഒള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ദേശീയ കാര്‍ഷിക മേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി തനത് ജൈവകാര്‍ഷിക പ്രദര്‍ശനത്തോടെപ്പം പഴമക്കാര്‍ സമ്മാനിച്ച അപൂര്‍വ്വ സമ്പത്തായ പുരാതനശേഷിപ്പുകളുടെ പ്രദര്‍ശനവുമാണ് ഒരുക്കിയിരിക്കുന്നത്. പോയകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായ സ്മാരകങ്ങള്‍, സങ്കേതങ്ങള്‍എന്നിവ സംരക്ഷിച്ച് അവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കി പുരാവസ്തു വകുപ്പ് മേളില്‍ സജീവമാക്കുകയാണ്. വിജ്ഞാനവും, വിനോദവും എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്.
പ്രാചീന ലിപികള്‍, അക്കങ്ങള്‍, ഭാരതീയ ലിപികള്‍, തുടങ്ങി, പഴമക്കാര്‍ തീപ്പെട്ടി പകരമായി ഉപയോഗിച്ച ചക്കിമുക്കി, 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണിവിഭാഗകാര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ച മുക്കമ്പറക്കെട്ട്, വാദ്യോപകരണങ്ങളില്‍ അന്യമായിക്കെണ്ടിരിക്കുന്ന മുഖര്‍ശംഖ്, വേദങ്ങളില്‍ നാലാമതായ അഥര്‍വ്വ വേദപ്രകാരം ആഭിചാരക്രിയകള്‍ക്കായുള്ള ദിശകാവല്‍വിളക്, നിധികുംഭങ്ങള്‍ ലഭിച്ച പാത്രങ്ങള്‍, പട്ടിണികാലത്ത് ആദിവാസി സമൂഹം ഭക്ഷിച്ചിരുന്ന പറണ്ടക്ക, 150 വര്‍ഷം പഴക്കമുള്ള തിരുവിതാംകൂര്‍ രാജവംശ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ബാഡ്ജുകള്‍, സീലുകള്‍, മരത്തില്‍ നിര്‍മ്മിച്ച ഉപ്പ് മരവി, പലവ്യജ്ഞനപ്പെട്ടി, ഒറ്റതടിയില്‍ തീര്‍ത്ത കൂഴിത്തവി, അടപലക, രാജഭരണകാലത്ത് വിനോദത്തിനായി ഉപയോഗച്ചിരുന്ന പകിടചാര്‍ട്ട്,കഴഞ്ചിപലക, കരുക്കള്‍, അളവിനായി ഉപോഗിച്ച ഉരിയ,ഉഴക്ക്, നാഴി, ഇരുനാഴി,പെട്ടിത്രാസ്, കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രമായ ഗജേന്ദ്രമോക്ഷം(156 സ്‌കെയര്‍ഫീറ്റ്),ദാരുശില്‍പ്പങ്ങള്‍, കേരലത്തിലെ വിവിധ ജില്ലകളില്‍ സ്ഥതിചെയ്യുന്ന 50 ഓളം കോട്ടകളുടെ വിവരങ്ങള്‍, പുരാവസ്തു വകുപ്പിന്റെ കാറ്റലോഗ് ഓഫ് റോമന്‍ കോയിന്‍സ്, മ്യൂസിയങ്ങള്‍, ആര്‍ക്കിയോളജിക്കല്‍ സീരിസ് തുടങ്ങിയ പുസ്തകങ്ങളുടെ വില്‍പ്പനയും, 150 ഓളം പുരാവസ്തു ശേഖരണങ്ങള്‍, 50 ഓളം ചിത്രങ്ങള്‍, കോയിന്‍സ്, എന്നവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം മേളകളിലൂടെ പുരാതനേശഷിപ്പുകളുടെ അറിവ് മനസ്സിലാകാനും, പഠിക്കാനും അവസരങ്ങള്‍ ഒരുക്കുകയാണ്.

Latest