Connect with us

Kozhikode

മിഴിതുറന്ന് വേദികള്‍; മിഴിചിമ്മാതെ നഗരം

Published

|

Last Updated

കോഴിക്കോട്: അപ്രതീക്ഷിതമായി കൈമാറി കിട്ടിയ കലോത്സവം ഹൃദയം കൊണ്ടാണ് കോഴിക്കോട് ഏറ്റെടുത്തത്. കലോത്സവത്തെ നാടിന്റെ ഉത്സവമാക്കിയാണ് അവര്‍ സ്വീകരിച്ചത്. നഗരത്തിന്റെ എല്ലായിടങ്ങളിലും പ്രതിഭകളെ സ്വാഗതം ചെയ്യുന്നതിന് കോഴിക്കോട്ടെ വിവിധ സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും കമാനങ്ങളും തോരണങ്ങളും ഉയര്‍ത്തിയിരുന്നു.
കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്ത് നടന്ന ഘോഷയാത്ര നഗരം ഏറ്റെടുത്തു. ഘോഷയാത്ര വീക്ഷിക്കുന്നതിനായി റോഡിനിരുവശവും കോഴിക്കോട്ടെ കലാപ്രേമികള്‍ തിങ്ങിനിറഞ്ഞിരുന്നു. കോഴിക്കോട് നഗരത്തിലെ 50 ല്‍പരം സ്‌കൂളുകള്‍ അവതരിപ്പിച്ച വിവിധ ദൃശ്യ വിസ്മയങ്ങള്‍ ഘോഷയാത്രക്ക് മിഴിവേകി. എല്ലാ വേദികളിലും കലോത്സവത്തിന്റെ കണക്കു തെറ്റിച്ച് പതിവില്‍ കവിഞ്ഞ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്.
തികഞ്ഞ അച്ചടക്കത്തോടയാണ് പ്രധാന വേദിയടക്കം വേദികളെ വ്യത്യസ്തമാക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തന്റെ പ്രസംഗത്തിനിടയില്‍ സൂചിപ്പിക്കുകയും ചെയ്തു. വരും ദിനങ്ങളിലും കോഴിക്കോട് കലോത്സവത്തെ എറ്റെടുക്കുമെന്നുറപ്പാണ്.

Latest