Connect with us

Malappuram

നന്നംമുക്ക് പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ തെളിവെടുപ്പ്

Published

|

Last Updated

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഡിസ്‌പെന്‍സറിയിലെ ഹോമിയോ ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാതല സംഘം നേരിട്ടെത്തി തെളിവെടുത്തത്. നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി എത്തുന്ന ഹോമിയോ ഡിസ്‌പെന്‍സറിയാണ് ചങ്ങരംകുളം ടൗണിലുള്ള നന്നംമുക്ക് ഹോമിയോ ഡിസ്‌പെന്‍സറി. ഏറെ തിരക്കുള്ള ദിവസങ്ങളില്‍ ഡോക്ടര്‍ മുന്‍കൂട്ടി അറിയിപ്പൊന്നും കൂടാതെ ലീവെടുക്കുന്നതായിരുന്നു സ്ഥിരം പരിപാടി. ശനിയാഴ്ച ദിവസങ്ങളിലാണ് കുട്ടികളടക്കമുള്ളവരുടെ നീണ്ട നിര ഡിസ്‌പെന്‍സറിയിലുണ്ടാവുക. എന്നാല്‍ ഈ ദിവസം ഡോക്ടര്‍ ഇവിടെയെത്താതെ മുങ്ങുകയാണ് പതിവ്. ഇതുമൂലം പ്രദേശത്തെ സാധാരണക്കാരും നിര്‍ധനരുമായ രോഗികള്‍ വലിയ ദുരിതത്തിലായിരുന്നു. നിരവധി തവണ യുവജന സംഘടനകളുടെ നേതൃത്വം ഡോക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പതിവ് രീതി തന്നെ ഡോക്ടര്‍ തുടര്‍ന്നു വരികയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് മെഡിക്കല്‍ ഓഫീസര്‍ നേരിട്ടെത്തിയത്. ഡിസ്‌പെന്‍സറിയിലെത്തിയ രോഗികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും സംഘം പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. ഡിസ്‌പെന്‍സറിയിലെത്തിയ രോഗികള്‍ രൂക്ഷമായ ഭാഷയിലാണ് ഡോക്ടര്‍ക്കെതിരെ പരാതിപ്പെട്ടത്. നിലവില്‍ ഡോക്ടര്‍ ഒരാഴ്ചയായി ലീവിലാണ്. മുമ്പും ഡോക്ടര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണങ്ങള്‍ നടന്നിരുന്നുവെങ്കിലും നടപടിയെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.

---- facebook comment plugin here -----

Latest