Connect with us

Ongoing News

ക്ഷാമബത്ത ഏഴ് ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴ് ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് എണ്‍പത് ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചതായി മന്ത്രി കെ എം മാണി പറഞ്ഞു. ക്ഷാമബത്ത വര്‍ധിപ്പിച്ചതോടെ പ്രതിമാസം 96.18 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാറിനുണ്ടാകുക.
വര്‍ധിച്ച ക്ഷാമബത്ത ഈ വര്‍ഷം മാര്‍ച്ച് മാസത്തെ ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം ലഭിക്കും. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി എ കുടിശ്ശിക പണമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.