Connect with us

Ongoing News

'അപ്പീലുകള്‍ മേളയുടെ നിറം കെടുത്തുന്നു'

Published

|

Last Updated

കോഴിക്കോട്: കേരളത്തിന്റെ ഒരുമയാണ് കലോല്‍സവത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജയിക്കുന്നവര്‍ മാത്രമല്ല പങ്കെടുക്കുന്നവരെല്ലാം കേരളത്തിന്റെ പ്രതീക്ഷയാണെന്നും കഴിവുള്ളവര്‍ക്കെല്ലാം മല്‍സരിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പീലുകള്‍ മേളയുടെ നിറം കെടുത്തുന്നുണ്ടെന്നും അപ്പീലുകളുടെ എണ്ണം കുറക്കാനായി സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വിധിനിര്‍ണയം കുറ്റമറ്റതാക്കി അപ്പീലുകള്‍ നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കഴിവുറ്റ ജഡ്ജിംഗ് പാനലിനെയാണ് മേളക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാചീന കലകളും പാരമ്പര്യ കലകളും ഉള്‍പ്പെടെ ഇനിയും കലോല്‍സവത്തിന്റെ ഭാഗമാക്കി പരമാവധി പ്രോല്‍സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രിമാരായ ഡോ എം കെ മുനീര്‍, കെ സി ജോസഫ്, മേയര്‍ എ കെ പ്രേമജം, എം പിമാരായ എം കെ രാഘവന്‍, എം ഐ ഷാനവാസ്, എം എല്‍ എമാരായ വി എം ഉമ്മര്‍, ഇ കെ വിജയന്‍, എ കെ ശശീന്ദ്രന്‍, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.