Connect with us

Ongoing News

ഘോഷയാത്രയില്‍ കോഴിക്കോടന്‍ ഹല്‍വയുടെ മാധുര്യവും

Published

|

Last Updated

കോഴിക്കോട്: കടല്‍ കടന്ന കോഴിക്കോടന്‍ ഹല്‍വയുടെ മാധുര്യം വിളിച്ചോതിയാണ് ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. കോഴിക്കോട്ടെ ഒരു ഹല്‍വ വില്‍പ്പന കേന്ദ്രത്തിനു മുന്നില്‍ ഹല്‍വയുടെ മാധുര്യം നുകര്‍ന്നു നില്‍ക്കുന്ന അറബികളുടെയും ഇംഗ്ലീഷുകാരുടെയും നിശ്ചല ദൃശ്യം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. അന്യനാടുകളില്‍ പോലും കോഴിക്കോടന്‍ ഹല്‍വക്കുള്ള പ്രാധാന്യം ഈ ദൃശ്യത്തില്‍ പ്രകടമായിരുന്നു. നഷ്ടപ്പെടലിന്റെ ബാല്യവും ദൃശ്യാവിഷ്‌കരിച്ച ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ ഘോഷയാത്രയില്‍ വ്യത്യസ്തരായി.

Latest