Connect with us

National

ബംഗാളില്‍ തൃണമൂല്‍ നേതാവ് ബി ജെ പിയില്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സഹമന്ത്രിയുമായ മഞ്ജുള്‍ കൃഷ്ണ ഠാക്കൂര്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ഠാക്കൂറിന്റെ സഹോദരന്‍ കപില്‍ കൃഷ്ണ ഠാക്കൂര്‍ ആകസ്മികമായി മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ബോണ്‍ഗാവ് ലോക്‌സഭാ സീറ്റില്‍ അദ്ദേഹത്തിന്റെ മകന്‍ സുബ്രത ഠാക്കൂറിനെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മഞ്ജുള്‍ കൃഷ്ണ ഠാക്കൂറിന്റെ രാജി പാര്‍ട്ടിക്കും മുഖ്യമന്ത്രി മമത ബാനര്‍ജിക്കും കനത്ത പ്രഹരമാണ്. ശാരദ ചിറ്റ്ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി മദന്‍ മിത്ര ജയിലിലാണ്. ശാരദ ചിട്ട് ഫണ്ട് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിക്ക് സി ബി ഐ സമന്‍സ് അയച്ചിട്ടുണ്ട്. മകന്‍ സുബ്രതാ ഠാക്കൂറിനെ ബോണ്‍ഗാവ് ലോക്‌സഭാ സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥിയാക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മഞ്ജുള്‍ കൃഷ്ണ ഠാക്കൂര്‍ ചോദ്യത്തിന് മറുപടി നല്‍കി. തന്റെ സഹോദരന്‍ കപില്‍ കൃഷ്ണ ഠാക്കൂറിന്റെ മരണം സ്വാഭാവികമല്ലെന്ന് മഞ്ജുള്‍ കൃഷ്ണ ഠാക്കൂര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest