Connect with us

National

സ്‌പൈസ് ജെറ്റിലെ ഓഹരികള്‍ മാരന്‍ കുടുംബം വിറ്റൊഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് മാരന്‍ കുടുംബം പിന്‍മാറി. 53 ശതമാനവും ഓഹരിയും 500 കോടി രൂപക്ക് കൈമാറാന്‍ മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഗ്രൂപ്പ് തയ്യാറായി. സ്‌പൈസ് ജെറ്റിന്റെ സ്ഥാപകന്‍ അജയ് സിംഗ് ആണ് ഉടമസ്ഥ സ്ഥാനത്ത് ഇനിയുണ്ടാകുക.
മാസങ്ങളായി പ്രതിസന്ധിയിലായ എയര്‍ലൈനില്‍ മാരന്‍ കുടുംബം 80 കോടി രൂപ മുടക്കും. ഇടപാടിനെ തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌പൈസ് ജെറ്റിന്റെ ഓഹരിക്ക് 18.65 രൂപ വരെയെത്തി. മൂല്യം 1000 കോടി രൂപയോളം വരും. പുതിയ മൂലധനം മുടക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലായിരുന്നു കഴിഞ്ഞ ആഴ്ച അവസാനിച്ചത്. പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് റദ്ദാക്കുക കൂടി ചെയ്തിരുന്നു.
സ്‌പൈസ് ജെറ്റിന്റെ നിയന്ത്രണവും ഉടമസ്ഥതയും കാര്യനിര്‍വഹണവും കാര്യക്ഷമമാകുന്നതിനാണ് ഈ മാറ്റം. സ്‌പൈസ് ജെറ്റ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച ഈ ഇടപാട്, വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. നിലവിലെ ഓഹരി വില അനുസരിച്ചാണ് ഇടപാട് നടന്നത്. 53 ശതമാനം ഓഹരികളും വില്‍ക്കുമെങ്കിലും കമ്പനിയില്‍ സണ്‍ ഗ്രൂപ്പും നിക്ഷേപകനായി തുടരുമെന്ന് സി എഫ് ഒ. എസ് എല്‍ നാരായണന്‍ പറഞ്ഞു. 10 ശതമാനം ഓഹരി വാറണ്ടുകളായി മാറ്റിയിട്ടുണ്ട്. അതേസമയം, ഓപണ്‍ ഓഫറിനെ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല. സെബി നിര്‍ദേശങ്ങള്‍ പ്രകാരം, പുതിയ നിക്ഷേപകര്‍ക്ക് പൊതു ഓഹരിയുടമകളില്‍ നിന്ന് 250 കോടി രൂപയുടെ മൂല്യം വരുന്ന 26 ശതമാനം ഓഹരി നേടാം. അതിനാല്‍ ഓപണ്‍ ഓഫറിനെ സംബന്ധിച്ച് വ്യക്തമല്ല. ഇടപാടിനെ തുടര്‍ന്ന് പ്രൊമോട്ടര്‍ എന്ന സ്ഥാനം മാരനും കല്‍ എയര്‍വേസിനും ഉണ്ടാകുകയില്ല. അത് പുതിയ നിക്ഷേപകനായിരിക്കും.
പുതിയ ചുവടുവെപ്പ് അനുകൂല പുരോഗതിയാണഅ ഉണ്ടാക്കുകയെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സ്‌പൈസ് ജെറ്റ് സി ഒ ഒ സഞ്ജീവ് കപൂര്‍ പറഞ്ഞു. പുതിയ ഉടമസ്ഥതയില്‍ വാടകയുമായി ബന്ധപ്പെട്ട പുതിയ കരാറുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. വ്യോമയാന മന്ത്രാലയത്തിന് കമ്പനിയുടെ പുനരജ്ജീവന പദ്ധതി സമര്‍പ്പിക്കും. 2 ജി അഴിമതി, മറ്റ് കേസുകള്‍ തുടങ്ങിയവയില്‍ മാരന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്.

Latest