Connect with us

Malappuram

കാര്‍ ആക്‌സസറീസിന് മാത്രമായൊരു സംരംഭം തിരൂരില്‍ ഒരുങ്ങുന്നു

Published

|

Last Updated

തിരൂര്‍: ആഢംബര വാഹനങ്ങളുള്‍പ്പടെ അനുബന്ധ പാര്‍ട്‌സുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കാര്‍ ആക്‌സസറീസ് സംരംഭത്തിന് തിരൂരില്‍ തുടക്കമാകുന്നു. കോടികള്‍ വിലമതിക്കുന്ന ആഢംബര കാറുകള്‍, എല്ലാവിധ വാഹനങ്ങളുടെയും സീറ്റ് കവര്‍, കാര്‍മാറ്റ്, സെക്യൂരിറ്റി ഉപകരണങ്ങള്‍, യൂട്ടിലിറ്റി പ്രൊഡക്റ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ജി പി എസ്, വെഹിക്കിള്‍ കെയര്‍ ഉപകരണങ്ങള്‍ തുടങ്ങി മൂവായിരത്തിലധികം പ്രൊഡക്റ്റുകള്‍ ഒരു കുടക്കീഴില്‍ ലഭിക്കുമെന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. അന്‍പതോളം പേര്‍ക്ക് ബിസിനസ് സംരംഭത്തിനുള്ള അവസരവും നൂറിലധികം പേര്‍ക്ക് തൊഴിലവസരവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്. ചൈന, മലേഷ്യ, തായ്‌ലാന്‍ഡ്, ദുബൈ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്ന് ഓട്ടോ ആക്‌സസറീസ് ഇറക്കുമതി ചെയ്ത് പത്ത് വര്‍ഷത്തിലധികമായി സൗത്ത് ഇന്ത്യയില്‍ വിതരണം നടത്തിവരുന്ന യുവ സംരംഭകരാണ് ഓട്ടോ ഗാലറി എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം നാളെ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിക്കും. ഏഴ് മാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് സംരംഭകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി ഡയറക്ടര്‍മാരായ നൗശാദ് വാക്കാട്, അബ്ദുല്‍ അസീസ് ഖാസിം, സി കെ അബ്ദുല്‍ ലത്തീഫ്, മന്‍സൂര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest