Connect with us

International

അഭിപ്രായ സ്വാതന്ത്ര്യം അധിക്ഷേപിക്കാനാകരുത്: പോപ്പ്

Published

|

Last Updated

പോപ്പിന്റെ പ്രത്യേക വിമാനത്തില്‍ നിന്ന്: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ്പ് ഫ്രാന്‍സിസ്.
പാരീസ് ആസ്ഥാനമായുള്ള ആക്ഷേപ ഹാസ്യ വാരികയായ ഷാര്‍ളി ഹെബ്‌ദോയുടെ നബി നിന്ദാ കാര്‍ട്ടൂണിനോടും വാരികക്കെതിരെ നടന്ന ആക്രമണത്തോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. അത് ഉപയോഗിക്കുന്നത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ നിന്ന് ഫിലിപ്പൈന്‍സിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും കൊല്ലാനുള്ള അധികാരമില്ല. അതേസമയം, അഭിപ്രായ പ്രകടനം അതിരുവിട്ടാല്‍ രൂക്ഷമായ പ്രതികരണമുണ്ടാകുമെന്ന് എല്ലാവരും മനസ്സിലാക്കണം.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഉദാഹരണമായെടുത്താണ് പോപ്പ് ഇക്കാര്യം വിശദീകരിച്ചത്. ഇദ്ദേഹം എന്റെ നല്ല സുഹൃത്താണ്. പക്ഷേ അദ്ദേഹം എന്റെ അമ്മയെ അധിക്ഷേപിച്ചാല്‍ മൂക്കിന് നല്ല ഇടി കിട്ടും. അത് സ്വാഭാവികമാണ്. പലരും മതത്തെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്നു. പ്രകോപനപരമായി ആരും നീങ്ങരുത്. മതങ്ങളെ ബഹുമാനിക്കാന്‍ എല്ലാവരും തയ്യാറാകണം – പോപ്പ് പറഞ്ഞു.