Connect with us

Articles

ഒരു വീട്, രണ്ട് കുടുംബം: എന്തുചെയ്യും?

Published

|

Last Updated

36. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെങ്കിലും മുന്‍ഗണനാ പട്ടികയില്‍ വന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
പരിശോധനാ കമ്മിറ്റിക്ക് പരാതി നല്‍കാവുന്നതാണ്.
37. പുതുക്കിയ കാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ വിവിധ വിഭാഗത്തിലുളള കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ എന്തൊക്കെയാണ്? അവയുടെ നിരക്ക് എത്രയാണ് ?
‘ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തിന് ആളൊന്നിന് അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം ലഭിക്കും. എ എ വൈ വിഭാഗത്തിന് 35 കിലോ ഭക്ഷ്യധാന്യവും, മറ്റുളള വിഭാഗത്തിന് ലഭ്യതക്കനുസരിച്ച് ഏഴ് മുതല്‍ എട്ട് വരെ കിലോ ഭക്ഷ്യധാന്യവും ലഭിക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുമ്പോഴുള്ള നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കും.
38. നിലവില്‍ ഒരു കാര്‍ഡിലും പേരില്ലാത്ത ഒരാളുടെ പേര് ഇപ്പോള്‍ പുതുക്കുന്ന റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ? എന്ത് രേഖയാണ് ഹാജരാക്കേണ്ടത്?
കുട്ടികളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, മുതിര്‍ന്നവര്‍ക്ക് മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന രേഖ.
39. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗം രോഗബാധിതയും ക്യാമ്പില്‍ വരാന്‍ കഴിയാത്ത ആളുമാണ്. കുടുംബത്തില്‍ മറ്റ് വനിതാ അംഗങ്ങളില്ല. കാര്‍ഡുടമയായ പുരുഷന്‍ മരിച്ചുപോയി എങ്കില്‍ കുടുംബത്തിലെ ഇപ്പോഴുളള മുതിര്‍ന്ന അംഗത്തിന്റെ പേരില്‍ കാര്‍ഡ് നല്‍കുമോ?
ഇത്തരത്തിലുളളവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിനുളള ക്രമീകരണങ്ങള്‍ വകുപ്പ് തലത്തില്‍ ഏര്‍പ്പെടുത്തുന്നതാണ്.
40. പുതുക്കുന്ന കാര്‍ഡുകള്‍ ഏത് വിഭാഗത്തിലുള്‍പ്പെടുന്നു എന്ന് തിരിച്ചറിയുന്നതിന് പുതിയ കാര്‍ഡുകള്‍ക്ക് കളര്‍ വ്യത്യാസം നല്‍കുമോ? ഉണ്ടെങ്കില്‍ എങ്ങനെ?

കളര്‍ വ്യത്യാസം ഉണ്ടാകും.
41. എന്റെ കാര്‍ഡ് നിലവില്‍ ബി പി എല്‍ ആണ്. എന്നാല്‍ സമീപകാലത്തായി എനിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. ഇപ്പോഴുള്ള കാര്‍ഡില്‍ നിന്നും വേര്‍പെട്ട് എനിക്കു മാത്രമായി പുതിയ കാര്‍ഡും എന്നാല്‍ മറ്റംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യണമെങ്കില്‍ എന്താണ് ചെയ്യേണഅടത്?
ഒരേ കുടുംബത്തില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് കാര്‍ഡ് അനുവദിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
42. രണ്ട് കുടുംബമാണെങ്കിലും ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ നിലവിലുള്ള റേഷന്‍ കാര്‍ഡ് വിഭജിച്ച് രണ്ട് കാര്‍ഡായി നല്‍കുമോ?
പ്രത്യേക കുടുംബമായി ഒരേ കെട്ടിടത്തില്‍ താമസിക്കുകയും ആ വിവരം പഞ്ചായത്ത് അധികാരികള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതാണ്. എന്നാല്‍ കാര്‍ഡ് പുതുക്കലിനു ശേഷം മാത്രം.
43. ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടുന്ന ക്യാമ്പുകള്‍ എവിടെയായിരിക്കും? വിവരങ്ങള്‍ എങ്ങനെ അറിയാന്‍ കഴിയും?
റേഷന്‍കടക്ക് സമീപം കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ ഇടങ്ങളിലായിരിക്കും ക്യാമ്പുകള്‍ ക്രമീകരിക്കുക. ഈ വിവരം പത്രം മുഖേനയും റേഷന്‍കടയുടമ മുഖാന്തരവും കാര്‍ഡുടമകളെ മുന്‍കൂട്ടി അറിയിക്കും.
44. പുതിയ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ ഇപ്പോഴുളള കാര്‍ഡ് നമ്പര്‍ തന്നെയായിരിക്കുമോ?
അതെ. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ കാര്‍ഡ് നമ്പര്‍ മാറിയേക്കാം.
45. ആര്‍ സി എം എസ്(റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം) ഫ്രീസ് ചെയ്തതിനു ശേഷം അത്യാവശ്യമായതിനാല്‍ അപേക്ഷിച്ചതിന്‍ പ്രകാരം എനിക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കുകയുണ്ടായി. പ്രസ്തുത കാര്‍ഡും ഈ അവസരത്തില്‍ പുതുക്കാന്‍ കഴിയുമോ?
കഴിയും.
46. റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷാ ഫോറത്തിനോടൊപ്പം അസ്സല്‍ രേഖകളാണോ അതോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണോ ഹാജരാക്കേണ്ടത്?
ജനന തീയതി സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും മറ്റു രേഖകള്‍ അസ്സലും ഹാജരാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യേണ്ടതും അസല്‍ പരിശോധനക്കായി ക്യാമ്പുകളില്‍ കൊണ്ടുവരേണ്ടതുമാണ്.
47. ഞാനാണ് വീട്ടിലെ ഏക വനിത. എന്നാല്‍ എന്റെ പേര് ഇപ്പോഴുള്ള കാര്‍ഡിലില്ല. കുടുംബത്തിലെ കാര്‍ഡിലാണ് എന്റെ പേരുള്ളത്. ഇതില്‍ നിന്നും കുറവുചെയ്ത് കാര്‍ഡുടമയായി എന്റെ ഫോട്ടോ പതിച്ച പുതുക്കിയ കാര്‍ഡ് ലഭിക്കുമോ?
നിലവില്‍ കുടുംബത്തിലെ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് പുതുക്കിയ ശേഷം, വനിതാ അംഗത്തിന്റെ പേര് ചേര്‍ത്ത് കാര്‍ഡുടമയാക്കാവുന്നതാണ്.
48. ഞാന്‍ തമിഴ്/കന്നട‘ഭൂരിപക്ഷ മേഖലയിലാണ് താമസിക്കുന്നത്. എനിക്ക് തമിഴ്/കന്നടയിലുളള ഫോറം ലഭിക്കുമോ?
തമിഴ്/കന്നട ഭൂരിപക്ഷ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ദ്വിഭാഷാ അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. (ചിറ്റൂര്‍, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ തമിഴ് ഫോറം, കാസര്‍കോട് താലൂക്കില്‍ കന്നട ഫോറം).
49. എന്റെ കാര്‍ഡുള്‍പ്പെടുന്ന റേഷന്‍കട സസ്‌പെന്‍ഡ് ചെയ്തത്. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇത് മറ്റൊരു റേഷന്‍കടയില്‍ അറ്റാച്ച് ചെയ്ത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ എന്റെ വീട്ടിന്റെ സമീപത്തുള്ള കടയിലേക്ക് എന്റെ കാര്‍ഡ് ചേര്‍ത്തുതരാന്‍ ഞാന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ഇതിന്മേല്‍ തീരുമാനമൊന്നുമായില്ല. കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം എവിടെ നിന്നും ലഭിക്കും?
കാര്‍ഡ് കൂട്ടിച്ചേര്‍ത്തിരിക്കുന്ന കടയില്‍ നിന്നും ഫോറം ലഭിക്കുന്നതാണ്. കാര്‍ഡ് പുതുക്കല്‍ പ്രക്രിയ കഴിഞ്ഞ ശേഷം സൗകര്യപ്രദമായ കടയിലേക്ക് കാര്‍ഡ് മാറ്റാന്‍കഴിയും.
50. ഞങ്ങളുടെത് ഒരുകൂട്ടുകുടുംബമാണ്. മൂന്ന് കുടുംബങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. മൂന്ന് കാര്‍ഡ് നിലവിലുണ്ട്. ഇവ മൂന്നും പുതുക്കി പുതിയ കാര്‍ഡ് ലഭിക്കുമോ?
മൂന്ന് കുടുംബങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം താമസ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മൂന്ന് കാര്‍ഡും പുതുക്കി നല്‍കുന്നതാണ്.

ഒന്നാം ഭാഗം ഇവിടെ വായിക്കുകഃ

റേഷന്‍ കാര്‍ഡ് പുതുക്കല്‍ : സംശയവും മറുപടിയും

---- facebook comment plugin here -----

Latest