Connect with us

Eranakulam

പണപ്പിരിവ് ഓഡിറ്റിംഗിന് വിധേയമാക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സ്‌കൂള്‍ കലോത്സവത്തിനുള്ള പണപ്പിരിവ് ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2013-14ലെ വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്താനുള്ള വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറുടെ ഉത്തരവ് നിയമപരമാണെങ്കിലും ഫണ്ട് ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖ് വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷത്തെ കലോത്സവം ആരംഭിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഓഡിറ്റിംഗ് ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഓഡിറ്റിംഗ് വൈകിയതിനെ കുറിച്ച് അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു.

Latest