Connect with us

National

ഇശ്‌റത് കേസ്; ഐ പി എസുകാരന് ജാമ്യമില്ലോ

Published

|

Last Updated

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഐ പി എസ് ഉദ്യോഗസ്ഥന്‍ എന്‍ കെ അമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വി ഗോപാല ഗൗഡ, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യം ലഭിച്ച അമിന്, ജയിലില്‍ നിന്ന് പുറത്തിറങ്ങണമെങ്കില്‍ ഇശ്‌റത് കേസിലും ജാമ്യം ലഭിക്കണം. ഈ കേസില്‍ നേരത്തെ ബോംബെ ഹൈക്കോതി ജാമ്യം നിഷേധിച്ചിരുന്നു. സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ അമിന്റെ ജാമ്യാപേക്ഷക്കെതിരെ സി ബി ഐ ശക്തമായ വാദങ്ങള്‍ ഉന്നയിച്ചിരുന്നില്ല. മറ്റ് കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ അമിനും ജാമ്യം ലഭിക്കണെന്ന നിലപാടിലായിരുന്നു സി ബി ഐ. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് സാധിക്കാത്തതിനാലാണ് അമിന് ജാമ്യത്തിന് അര്‍ഹതയുണ്ടായത്. കഴിഞ്ഞ നവംബര്‍ 11ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസില്‍ നേരത്തെ ആരോപണവിധേയനായ അമിന്‍, 2013 ഏപ്രില്‍ നാലിനാണ് ഇശ്‌റത് കേസില്‍ അറസ്റ്റിലായത്. ഈ കേസിലെ സി ബി ഐയുടെ കുറ്റപത്രത്തിന് ന്യൂനതയുണ്ടെന്ന് പറയാനാകില്ലെന്ന് നേരത്തെ ഗുജറാത്തിലെ കീഴ്‌ക്കോടതിയും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. മുംബൈ സ്വദേശിനിയായ 19കാരി ഇശ്‌റത് ജഹാനെയും, പ്രാണേഷ് പിള്ളയെന്ന ജാവീദ് ശൈഖിനെയും സീഷന്‍ ജോഹറെയും അംജദ് അലി റാണയെയും 2004ല്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതിന് അമിനും മറ്റ് ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്റലിജന്‍സ് ബ്യൂറോയുടെയും ഗുജറാത്ത് പോലീസിന്റെയും സംയുക്ത ഓപറേഷനായിരുന്നു ഇത്. ഇശ്‌റതിനെയും ജാവീദിനെയം വസാദില്‍ നിന്ന് തട്ടിക്കൊണ്ടുവന്നത് അമിനായിരുന്നു.