Connect with us

National

രാംദേവ് ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡര്‍

Published

|

Last Updated

ഹരിദ്വാര്‍: ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി ബാബാ രാംദേവിനെ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ നിയമിച്ചു. സംസ്ഥാനത്തെ ആയിരക്കണക്കിന് ഏക്കറില്‍ ഔഷധ വനം വികസിപ്പിച്ചെടുക്കുമെന്ന് ഹരിദ്വാറിലെ രാംദേവിന്റെ ആശ്രമത്തില്‍ വെച്ച് ഹരിയാന കായിക, ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു. രാംദേവിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം ഇനങ്ങളിലുള്ള ആയുര്‍വേദ ഔഷധങ്ങള്‍ വനത്തില്‍ വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിയമനത്തില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ പ്രഥമ യോഗാ സംസ്ഥാനമെന്ന സ്ഥാനം ഹരിയാനക്ക് കൈവരുമെന്നും രാംദേവ് പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ കാലത്ത് രാംദേവിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നിരവധി കേസുകളുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് രാംദേവുണ്ടായിരുന്നു.

Latest