Connect with us

National

നരേന്ദ്രമോദിയുടെ ടീം നല്ലതെന്ന് ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍. തന്നെ മോദി അഭിനന്ദിച്ചത് സ്പര്‍ശിച്ചുവെന്ന് പറഞ്ഞ തരൂര്‍ മോദിയുടെ ടീം നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രവും നിരുത്തരവാദപരവുമെന്നും തരൂര്‍ കുറ്റപ്പെടുത്തി.

നേരത്തെയും നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തിയിരുന്നു. മോദി സ്വയം മാറിയെന്നും ഇപ്പോള്‍ കാണുന്നത് മറ്റൊരു മോദിയെ ആണെന്നും തരൂര്‍ മുന്‍പ് ട്വിറ്ററില്‍ കുറിച്ചത് വിവാദമായിരുന്നു. വെറുക്കപ്പെട്ട മോദിയുടെ സ്ഥാനത്ത് ആധുനികതയുടെയും പുരോഗതിയുടെയും അവതാരം ആണെന്നാണ് തരൂര്‍ എഴുതിയത്.

അമേരിക്കര്‍ സന്ദര്‍ശനം കഴിഞ്ഞു മോദി തിരിച്ചത്തെിയപ്പോഴും തരൂര്‍ പ്രശംസിച്ചിരുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മോദിയുടെ പ്രസംഗം ശക്തവും പാകിസ്ഥാനുള്ള ഉചിതമായ മറുപടിയും ആണെന്ന് തരൂര്‍ എഴുതി.

ശശി തരൂര്‍ മോദിയെ പ്രകീര്‍ത്തിച്ചതിനെതിരെ കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.