Connect with us

Gulf

ഖസര്‍ അല്‍ ഹുസ്ന്‍ ഉത്സവം വിപുലമായി ആഘോഷിക്കും

Published

|

Last Updated

അബുദാബി;അല്‍ ഹുസ്ന്‍ സാംസ്‌കാരിക മഹോത്സവം ഫെബ്രുവരി 11 മുതല്‍ 21 വരെ ആഘോഷിക്കുമെന്ന് അബുദാബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അതോറിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജാസിം അല്‍ ദര്‍മകി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറും. അല്‍ഹുസ്ന്‍ കൊട്ടാരത്തില്‍ ഗതകാല സാംസ്‌കാരിക കലാപരിപാടികളും ജീവിത രീതികളും വിളിച്ചോതുന്ന പ്രദര്‍ശനങ്ങളും ഒരുക്കും. കോട്ടയുടെ അകവും പുറവും കാണാവുന്ന രീതിയില്‍ റോഡ്‌ഷോയും പഴയ പ്രഖ്യാപനങ്ങളുടെ പകര്‍പ്പുകള്‍ നേരില്‍ കാണാനും അവസരം ഉണ്ടാകും.
എയര്‍പോര്‍ട്ട് റോഡിന്റെയും ഖാലിദിയ റോഡിന്റെയും സംഗമ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ കള്‍ച്ചറല്‍ സെന്റര്‍ കാണാനും അവസരം ഒരുക്കും.
രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന നിരവധി വര്‍ഷം പഴക്കമുള്ള ഈ കോട്ടയുടെ ഉത്സവം ദേശീയ ഉത്സവമായാണ് കൊണ്ടാടുന്നത്. പുതിയ തലമുറക്ക് അപൂര്‍വ കാഴ്ച കാണാനുള്ള അവസരമായിരിക്കുമെന്ന് ജാസിം അല്‍ ദര്‍മകി പറഞ്ഞു.