Connect with us

Gulf

കുടിവെള്ളം മലിനമാക്കുന്നവര്‍ക്ക് 20 ലക്ഷം വരെ പിഴ

Published

|

Last Updated

അബുദാബി: കുടിവെള്ളവും ഭൂഗര്‍ഭ ജലവും മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ഫെഡറല്‍ നിയമം പരിഷ്‌കരിക്കുന്നതിന് എഫ് എന്‍ സിയുടെ അംഗീകാരം.
ഇതനുസരിച്ച് രാജ്യത്തെ കുടിവെള്ള സ്രോതസ്സുകളും ഭൂഗര്‍ഭ ജലവും മലിനമാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് എഫ് എന്‍ സി ശിപാര്‍ശ ചെയ്തത്. ഇതിനു പുറമെ 10 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനും നിയമ ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. രാജ്യത്ത് കടലിലോ കരയിലോ കഴിയുന്ന ജീവ ജാലങ്ങളെ അനുമതിയില്ലാതെ പിടികൂടുന്നതും ജീവനോടെയോ അല്ലാതെയോ വില്‍പന നടത്തുന്നതും പ്രദര്‍ശിപ്പിക്കുന്നതുമെല്ലാം കടുത്ത ശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യമായി പരിഗണിക്കപ്പെടും.

Latest