Connect with us

National

ഒബാമയുടെ സന്ദര്‍ശനത്തിനുമുമ്പ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇരുന്നോറോളം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി അതിര്‍ത്തിയില്‍ അവസരം കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ എച്ച് സിങ് പറഞ്ഞു.
ജനവാസകേന്ദ്രങ്ങളിലോ സ്‌കൂളുകളിലോ ആക്രമണം നടത്തി ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തെ അലങ്കോലപ്പെട്ടുത്തുകയാണ് ഭീകരരുടെ ലക്ഷ്യം. അതിര്‍ത്തിയിലെ കൊടുംതണുപ്പിന്റേയും സംഘര്‍ഷത്തിന്റേയും മറവില്‍ നുഴഞ്ഞുകയറാനാണ് ശ്രമം. പാകിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രവാദികളെ ഇന്ത്യയിലേക്ക് പറിച്ചുനടാനാണ് പാകിസ്താന്‍ സ്രമിക്കുത്. എന്നാല്‍ ഏത് പ്രകോപനം നേരിടാനും ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും കെ എച്ച് സിങ് പറഞ്ഞു.

Latest