Connect with us

Kerala

മുഖ്യമന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിലൂടെ സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളേയും നിയമവ്യവസ്ഥയേയും മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണെന്ന് വി എസ്. പാമോയില്‍ അഴിമതിക്കേസില്‍ കുറ്റാരോപിതനാണ് ജിജി തോംസണ്‍.
എല്ലാ ക്രിമിനല്‍ കേസില്‍പ്പെട്ടവരേയും രക്ഷിക്കാന്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് കുറ്റവാളികളുടെ വികാരവിചാരമാണെന്നും വി എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Latest