Connect with us

Kerala

പി മോഹനന്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി; എറണാകുളത്ത് പി രാജീവ്‌

Published

|

Last Updated

കോഴി്‌കോട്: പി മോഹനനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടി പി രാമകൃഷ്ണന്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് മോഹനനെ തിരഞ്ഞെടുത്തത്. എറണാകുളത്ത് പി രാജീവിനേയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി വി എസ് പക്ഷത്തെ പ്രമുഖരെ ഒഴിവാക്കി ഔദ്യോഗിക പക്ഷനേതാക്കള്‍ മേല്‍ക്കോയ്മ നേടി.
കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പി കെ പ്രേംനാഥ്, എം ഗിരീഷ്, പി വിശ്വനാഥന്‍, കെ പുഷ്പജ, കെ ചന്തു എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.