Connect with us

Palakkad

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയായി

Published

|

Last Updated

മണ്ണാര്‍ക്കാട്: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനകീയാഭിലാഷം മാനിച്ച് മണ്ണാര്‍ക്കാട് പഞ്ചായത്ത് മുന്‍സിപ്പാലിറ്റിയാക്കി ഉയര്‍ത്തി.
എടത്തനാട്ടുകരക്കാരുടെ ചിരകാല കാത്തിരിപ്പിന് വിരാമമിട്ട് അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്തിനും അനുമതിയായി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിന്റെ വികസന കുതിപ്പിനും സുപ്രധാന നാഴികക്കല്ലാവുന്ന സര്‍ക്കാര്‍ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ് മണ്ണാര്‍ക്കാട് ജനത ഏറ്റുവാങ്ങിയത്. മണ്ണാര്‍ക്കാടും എടത്തനാട്ടുകരയിലം വിവധ കേന്ദ്രങ്ങളില്‍ സന്തോഷ പ്രകടനങ്ങള്‍ നടന്നു. മണ്ണാര്‍ക്കാട് പഞ്ചായത്തിലെ നിലവിലെ വാര്‍ഡുകള്‍ കൂടാതെ തെങ്കര പഞ്ചായത്തിന്റെ നഗരസഭപ്രദേശങ്ങളായ 15,16 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ശിവന്‍ക്കുന്ന്, അണ്ടിക്കുണ്ട്, തെന്നാരി തുടങ്ങിയ മേഖലകളുള്‍പ്പെടുത്തിയാണ് മുന്‍സിപ്പാലിറ്റിയാക്കുന്നത്.
നഗരസഭയാകുന്നതോടെ മണ്ണാര്‍ക്കാടിന്റെ വികസന മുരടിപ്പിന് വളരെയധികം പരിഹാരങ്ങള്‍ കാണാന്‍ കഴിയും. മണ്ണാര്‍ക്കാടിന്റ നഗര വികസനമെന്ന സ്വപ്‌നം ഏറെകാലമായി ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. ഈ അവസരത്തിലാണ് നഗരസഭ പദവിലേക്ക് ഉയര്‍ണൃണമെന്നാവശ്യം ശക്തമായത്.
ചിലകേന്ദ്രങ്ങളില്‍ നിന്ന് ഇതിന് എതിര്‍പ്പുയര്‍നനിരുന്നുവെങ്കിലും അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ യാഥാര്‍ത്ഥമായത്.
അലനല്ലൂര്‍ പഞ്ചായത്തിലെ അലനല്ലൂര്‍ വില്ലേജ് 3 പ്രദേശം പൂര്‍ണ്ണമായും ഉള്‍പപെടുത്തിയാണ് പുതിയ എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കുന്നത്. അലനല്ലൂര്‍ പഞ്ചായത്തിലെ നിലവിലെ 10 വാര്‍ഡുകള്‍ പുതിയ പഞ്ചായത്തിലേക്ക് മാറും.
ദീര്‍ഘകാലമായി എടത്തനാട്ടുകരക്കാരുടെ ആവശ്യമായിരുന്നു സ്വന്തം പഞ്ചായത്ത്. വെളളിയാര്‍പ്പുഴ അതിര്‍ത്ഥിയായാണ് പഞ്ചായത്ത് വിഭജിച്ചിരിക്കുന്നത്. ജനങ്ങളുടെ നീണ്ടകാലത്തെ അഭിലാഷം സഫലമാക്കാന്‍ കഴിഞ്ഞതില്‍ ആഹ്ലാദമുണ്ടെന്ന് അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയ ആള്‍കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ വര്‍ക്കിംങ് പ്രസിഡന്റ് കെ ടി ഹംസപ്പ എടതതനാട്ടുകര പഞ്ചായത്ത് യാഥാര്‍ത്ഥ്യമാക്കിയതില്‍ യു ഡി എഫ് സര്‍ക്കാറിനെയും സ്ഥലം എം എല്‍ എ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍. എയെയും അഭിനന്ദിച്ചു.