Connect with us

Palakkad

പ്രവാചകനിന്ദ സമാധാനം തകര്‍ക്കും: സമസ്ത

Published

|

Last Updated

പാലക്കാട്: ജാതി മതഭേദമെന്യേ ലോകം മുഴുവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാനായ മുഹമ്മദ് നബി(സ)യെ അപകീര്‍ത്തിപ്പെടുത്താനുളള പത്രമാധ്യമങ്ങളുടെയും സോഷ്യല്‍മീഡിയകളുടെയും ഗൂഢനീക്കത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാമുശാവറ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി.
ലോകത്ത് സമാധാനവും ശാന്തിയും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളെ മനുഷ്യ സ്‌നേഹികള്‍ കരുതിയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് അറുപതാം വാര്‍ഷിക “ാഗത്തിന്റെ “ാഗമായി യൂനിറ്റ്തലം മുതല്‍ നടത്തപ്പെടുന്ന എല്ലാ പദ്ധതികളും വിജയിപ്പിക്കാന്‍ ആവശ്യമായ സഹകരണങ്ങള്‍ ചെയ്യാനും ജാമിഅ ഹസനിയ്യ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ 20 ദര്‍സുകള്‍ തുടങ്ങാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാര്‍ക്കുപകരിക്കുന്ന 20 കര്‍മശാസ്ത്ര പഠന ക്ലാസുകല്‍ മാസംതോറും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ഉമര്‍ഖത്താബ് ഇംദാദി, എം പി ഉമര്‍ഫൈസി, ഇസ്മാഈല്‍ ദാരിമി, മുഹമ്മദ്മുസ്‌ലിയാര്‍ മണ്ണൂര്‍, ഹനീഫ ഫൈസി നെല്ലിക്കാട്ടിരി, കെ പി ഹംസ മുസ് ലിയാര്‍, കെ ഹസൈനാര്‍ നദ്‌വി, സഗീര്‍തങ്ങള്‍ പഴമ്പാലക്കോട്, അബ്ബാസ് സുഹ് രി ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി സ്വാഗതവും നന്ദിയും പറഞ്ഞു.