Connect with us

Kerala

സുനന്ദ കൊലപാതക്കേസ്: അന്വേഷണം തരൂരിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകക്കേസില്‍ അന്വേഷണം ശശി തരൂരിലേക്ക്. സുനന്ദയുടെ മരണത്തിന് മുമ്പായി തരൂര്‍ നടത്തിയ നീക്കങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. ഇതിനുശേഷമായിരിക്കും പൊലീസ് ശശി തരൂരിനെ ചോദ്യം ചെയ്യുക.
തരൂരിന്റെ ഫോണ്‍ കോളുകള്‍, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, കൂടിക്കാഴ്ചകള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. തരൂരിന്റെ സുഹൃത്തിനേയും സുരക്ഷാ ജീവനക്കാരനേയും സുനന്ദ മരിക്കുമ്പോള്‍ താമസിച്ചിരുന്ന ഹോട്ടലിലെ മാനേജരേയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം സുനന്ദയുടെ കുടുംബം ശശി തരൂരിന് അനുകൂലമായാണ് മൊഴി നല്‍കിയത്.

Latest