Connect with us

Wayanad

എസ് എസ് എഫ് നീലഗിരി ജില്ലാ പ്രതിനിധി സമ്മേളനം പാടന്തറ മര്‍കസില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് നീലഗിരി ജില്ലാ പ്രതിനിധി സമ്മേളനം ഈമാസം 16, 17 തിയതികളില്‍ പാടന്തറ മര്‍കസില്‍ നടക്കും. 16ന് വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ നടക്കും. തുടര്‍ന്ന് 6.30ന് ജില്ലാ കൗണ്‍സില്‍ മീറ്റ് നടക്കും. കഴിഞ്ഞ ആറുമാസത്തെ ജനറല്‍, സാമ്പത്തികം, ട്രൈനിംഗ്, ദഅ#്‌വ, മുതഅല്ലിം, കള്‍ച്ചറല്‍, ഗൈഡന്‍സ്, ക്യാമ്പസ് റിപ്പോര്‍ട്ടുകള്‍ സമിതി കണ്‍വീനര്‍മാരും ഡിവിഷന്‍ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ എസ് ഡിമാരും അവതരിപ്പിക്കും. കൗണ്‍സില്‍ മീറ്റ് എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിക്കും.
വിവിധ സെഷനുകള്‍ക്ക് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ സഖാഫി കടലുണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ കെ മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കെ പി മുഹമ്മദ് ഹാജി, സി കെ എം പാടന്തറ, ഒ അബൂബക്കര്‍ സഖാഫി, മജീദ് ഹാജി ഉപ്പട്ടി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, മുഹമ്മദലി സഖാഫി, ഹനീഫ അഹ്‌സനി, ശൗഖത്ത് ബാഖവി, സയ്യിദ് അന്‍വര്‍ സഅദി, ഹകീം മാസ്റ്റര്‍, കോയ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. 17ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തും. ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിക്കും. 2015-16 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി നേതൃത്വം നല്‍കും. ജില്ലാ-ഡിവിഷന്‍-സെക്ടര്‍-യൂനിറ്റ് ഭാരവാഹികളടക്കം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ പങ്കെടുക്കും.

---- facebook comment plugin here -----

Latest