Connect with us

National

ഗുജറാത്ത്‌ വംശഹത്യ: മോദിക്കെതിരായ കേസ് യു എസ് കോടതി തള്ളി

Published

|

Last Updated

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കേസ് അമേരിക്കന്‍ കോടതി തള്ളി. രാഷ്ട്രത്തലവനെന്ന പരിഗണന മോദിക്ക് നല്‍കണമെന്ന അമേരിക്കന്‍ വിദേശ മന്ത്രാലയത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കേസ് കോടതി തള്ളിയത് എന്നതും ശ്രദ്ധേയമാണ്.
2002ലെ ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ടായിരുന്നു മോദിക്കെതിരെ യുഎസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മോദി ആദ്യമായി അമേരിക്ക സന്ദര്‍ശിക്കെ അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് മോദിക്കെതിരെ കേസ് നല്‍കിയത്. കേസ് നിലനില്‍ക്കെ 2005ല്‍ മോദിക്ക് അമേരിക്ക വിസ നിഷേധിക്കുകയും ചെയ്തിരുന്നു. റിപബ്ലിക് ദിനാഘോഷങ്ങള്‍ക്കായി  നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്.