Connect with us

National

പിരിച്ചുവിട്ടിട്ടും കസേരയൊഴിയാതെ ഡി ആര്‍ ഡി ഒ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട ഡി ആര്‍ ഡി ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനെസെഷന്‍) മേധാവി അവിനാഷ് ചന്ദര്‍ ഇപ്പോഴും ഓഫീസില്‍ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രമുഖ മിസൈല്‍ ശാസ്ത്രജ്ഞനായ അവിനാഷ് ചന്ദറിനെ പിരിച്ചു വിട്ടത്. 15 മാസം മുമ്പ് തന്നെ കരാര്‍ കലാവധി തീര്‍ന്നെങ്കിലും സര്‍ക്കാര്‍ അവിനാഷ് ചന്ദറിനെ നിലനിര്‍ത്തുകയായിരുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ ക്യാമ്പിനറ്റ് അപ്പോയ്‌മെന്റ് കമ്മിറ്റിയാണ് അവിനാഷ് ചന്ദറിന് പിരിച്ചു വിട്ടു കൊണ്ടുള്ള നോട്ടീസിന് അംഗീകാരം നല്‍കിയത്. അദ്ദേഹം ജോലിയില്‍ തുടരുന്നതായി ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തെ പിരിച്ചുവിട്ടു കൊണ്ടുള്ള തീരുമാനം അപ്രതീക്ഷിതമാണെന്നും ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഗ്ന്ധി മിസൈലിന്റെ ചീഫ് ആര്‍കിടെക്ചറായിരുന്നു അദ്ദേഹം. അതേസമയം പിരിച്ചു വിട്ടതായി അറിയിച്ചെങ്കിലും അതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് സ്വന്തം വെബ്‌സെറ്റിലൂടെ അവിനാഷ് ചന്ദര്‍ വ്യക്തമാക്കി. പ്രൊജക്ടുകള്‍ കാലതാമസം വരുന്നതില്‍ മുമ്പ് പ്രധാനമന്ത്രി അസന്തുഷ്ഠി അറിയിച്ചിരുന്നുവെന്ന് ഡി ആര്‍ ഡി ഒ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം പ്രായം ചെന്നവരെ പിരിച്ചുവിട്ട് ഉന്നത സ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പിരിച്ചു വിട്ടതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. അവിനാഷ് ചന്ദറിന്റെ കരാര്‍ കലാവധി അവസാനിച്ചുവെന്നും ഡി ആര്‍ ഡി ഒ തലപ്പത്തേക്ക് യുവാക്കള്‍ കടന്നുവരുമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങളുമായി ചര്‍ച്ചക്കില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest