Connect with us

International

യൂറോപ്പില്‍ യഹൂദ വിരുദ്ധ നിലപാട് ശക്തിപ്പെടുന്നതായി യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍ : പാരീസിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തില്‍ നാല് ജൂതന്‍മാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യൂറോപ്പിലെങ്ങും യഹൂദ വിരുദ്ധനിലപാട് ശക്തമാകുന്നുവെന്ന് ഭയക്കുന്നതായി വൈറ്റ് ഹൗസ്. ഫ്രാന്‍സില്‍ വെള്ളിയാഴ്ച ഉച്ചക്ക് ജൂത സമൂഹത്തിനെതിരെ ഉണ്ടായ ആക്രമണം യൂറോപ്പിലും മറ്റുഭാഗങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കുംവിധം യഹൂദവിരുദ്ധ തരംഗമുണ്ടാക്കിയതായി വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥന്‍മാരുടെ തലവന്‍ ഡെനിസ് മാക്‌ഡോണക് പറഞ്ഞു. അമേരിക്കന്‍ ജൂതസമൂഹത്തിന്റെ ഒരു പരിപാടിയിലാണ് ഇദ്ദേഹം ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്. പ്രസിഡന്റ് ബരാക് ഒബാമക്കുേവണ്ടി ഫ്രാന്‍സിലെ ജനങ്ങളോടും ജൂതസമൂഹത്തോടും തങ്ങളുടെ ജനതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം കഴിഞ്ഞ ആഴ്ച ഫ്രാന്‍സില്‍ നടന്ന ആകമണത്തില്‍ 17പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ ശക്തമായി അപലപിക്കുന്നതായും മാക്‌ഡോണക് പറഞ്ഞു. യഹൂദവിരുദ്ധവികാരത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്ന് ഊന്നിപ്പറഞ്ഞ മാക്‌ഡോണക,് പ്രസിഡന്റിനൊപ്പം പോരാട്ടം അക്ഷീണം ഒരുമിച്ച് നടത്തുമെന്നും ഉറപ്പിച്ചുപറഞ്ഞു. ഇസ്‌റാഈലിനു പുറത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജൂതന്‍മാരുള്ളത്. 4.5 ദശലക്ഷത്തിനും 5.7 ദശലക്ഷത്തിനുമിടക്ക് ജൂതന്‍മാരുണ്ടിവിടെ.