Connect with us

International

വിവാദ കാര്‍ട്ടൂണ്‍ അവഗണിച്ചു തള്ളണമെന്ന് അല്‍ അസ്ഹര്‍ പണ്ഡിത സഭ

Published

|

Last Updated

കൈറോ: ഷാര്‍ളി ഹെബ്‌ദോയുടെ വിവാദ കാര്‍ട്ടൂണ്‍ അവഗണിച്ചു തള്ളാന്‍ ലോക മുസ്‌ലിം നേതാക്കള്‍ ആഹ്വാനം ചെയ്തു. കാര്‍ട്ടൂണുകള്‍ കൊണ്ട് തകരുന്നതല്ല പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മഹത്വമെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ പണ്ഡിത സഭ ഓര്‍മിപ്പിച്ചു. ദയയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായിരുന്നു പ്രവാചകനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് മാഗസിന്റെ പുതിയ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. മറ്റുള്ളവരുടെ മൂല്യങ്ങള്‍ മാനിക്കണമെന്നും പവിത്രമായി കരുതുന്ന കാര്യങ്ങളെ പരിപാവനമായി തന്നെ കാണണമെന്നും ഓരോരുത്തരും മറ്റുള്ളവരെ നിന്ദിക്കുന്ന കാര്യങ്ങളുമായി മുഴുകിയാല്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നടപടി നിന്ദിക്കാന്‍ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. ഇതിന് പുറമെ പ്രകോപനപരവുമാണ്. മറ്റുള്ളവരുടെ മൂല്യങ്ങളെ ബഹുമാനിക്കാത്ത കാലത്തോളം പരസ്പര ചര്‍ച്ചകള്‍ക്ക് തന്നെ വിലയില്ലാതായി മാറുമെന്നും വിദേശകാര്യ മന്ത്രി തുറന്നടിച്ചു.

Latest