Connect with us

Palakkad

അഡ്വ. കെ വി മാണിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്

Published

|

Last Updated

മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം നിര്യാതനായ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. കെ വി മാണിക്ക് നൂറുക്കണക്കിനാളുകളുടെ വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഇന്നലെ ഉച്ചക്ക് രണ്ടര മണിക്ക് പെരിമ്പടാരി ഫെറോന പളളി സെമിത്തരിയില്‍ സംസ്‌കാരം നടന്നു. പാലക്കാട് രൂപതാ മെത്രാന്‍ ഫാ. ജേക്കബ് മനത്തോടത്ത് അന്ത്യകൂദാശ നിര്‍വ്വഹിച്ചു. റവന്യു – ധനകാര്‌യ വകുപ്പ് മന്ത്രി കെ എം മാണി, ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫ് എം എല്‍ എമാരായ അഡ്വ. എന്‍ ഷംസുദ്ദീന്‍, സി പി മുഹമ്മദ്, ഷാഫി പറമ്പില്‍, വി ടി ബല്‍റാം മോന്‍സ് ജോസഫ്, ജോസ് കെ മാണി എം പി, മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്ജ്, മുന്‍ എം എല്‍ എ പി സി ജോസഫ്, ആന്റണി രാജു, മുഖ്യമന്ത്രിക്കു വേണ്ടി കെ പി സി സി സെക്രട്ടറി പി ജെ പൗലോസ് എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാര ശേഷം അനുശോചനത്തിന്റെ ഭാഗമായി പെരിമ്പടാരിയില്‍ മൗനജാഥ നടത്തി.
തുടര്‍ന്ന് എം പി ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്, ജനപ്രതിനിധികളായ മോന്‍സ് ജോസഫ് ജാസ് കെ മാണി വിവധ രാഷ്ട്രീയ കക്ഷിനേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്ജ്, രാഗസ്വാമി, കളത്തില്‍ അബ്ദുല്ല, ജോസ് ബേബി, പി ജെ പൗലോസ്, പി കെ ശശി, ആന്റണി രാജു, മുരളി താരെക്കാട്, ടി കെ സുബ്രമണ്യന്‍, അഡ്വ.ജോസ് ജോസഫ്, എം ഉണ്ണീന്‍, ടി എ സലാം മാസ്റ്റര്‍, അഡ്വ. ടി എ സിദ്ദീഖ്, സി മുഹമ്മദ് ബഷീര്‍, പി അഹമ്മദ് അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍ പ്രസംഗിച്ചു.