Connect with us

Palakkad

മല്ലന്‍ചളള പട്ടികവര്‍ കോളനി വികസനത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

ആലത്തൂര്‍: പെരുമാട്ടി മല്ലന്‍ചളള പട്ടികവര്‍ക്ഷ കോളനിയില്‍ ദുരിത ജീവിതം നയിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയനുവദിക്കുമെന്ന് പി കെ ബിജു എം പി. എം പിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടറും, ഉന്നതോദ്ദ്യഗസ്ഥരും ചേര്‍ന്ന് നടത്തിയ കോളനി സന്ദര്‍ശന വേളയിലാണ് തുക അനുവദിക്കുന്നതായി എം പി പ്രഖ്യാപിച്ചത്.
സ്ഥല പരിമിതിയെ തുടര്‍ന്ന് അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, പൊതുശൗചാലയം എന്നീ സൗകര്യങ്ങളോടെയുളള ബഹുനില കെട്ടിടം നിര്‍മ്മിക്കാന്‍ എം പി ഉദ്ദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ്, കുടിവെളളം തുടങ്ങിയ പദ്ധതികള്‍ക്കും എം പി തുകയനുവദിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡ്, കുടിവെളളം, പെന്‍ഷന്‍, തുടങ്ങിയ വിഷയങ്ങളിലുള്‍പ്പെടെ കോളനി നിവാസികളുടെ ഒട്ടനേകം പരാതികള്‍ എം പിയുടെ സാന്നിദ്ധ്യത്തില്‍ ഉദ്ദേ്യാഗസ്ഥര്‍ പരിഹരിച്ച് നല്‍കി. അന്യായമായ രീതിയില്‍ തട്ടിയെടുത്ത ആദിവാസികളുടെ ക്യഷി ഭൂമി ഇവര്‍ക്ക് തിരിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഈ മാസം 28ന് പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ എം പിയെ അറിയിച്ചു. എം പിയുടെ സന്ദര്‍ശനത്തോടെ കോളനിയിലെ സൗമ്യക്ക് കേള്‍വി ശക്തി തിരിച്ച് ലഭിക്കുന്നതിന് ശ്രവണ സഹായി ലഭ്യമാക്കാന്‍ നടപടിയായി.

Latest