Connect with us

Palakkad

ഐ എ എം ഇ സംസ്ഥാനതല വോളിബോള്‍ മത്സരം : കണ്ണൂര്‍ സഫ സ്‌കൂള്‍ ചാമ്പ്യന്മാര്‍

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: മോളൂര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടത്തിയ ഐ എ എം ഇ യുടെ സംസ്ഥാനതല വോളിബോള്‍ മത്സരത്തില്‍ കണ്ണൂര്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചാമ്പ്യന്മാരായി.
ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് കോഴിക്കോട് മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കീഴടങ്ങിയത്. ആദ്യ സെറ്റ് മുതല്‍ അവസാനം വരെ മികച്ച പോരാട്ടത്തിലൂടെ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിജയം നിലനിര്‍ത്തി. മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്തന്റെ സ്മാഷുകള്‍ സഫ ഇംഗ്ലീഷ് സ്‌കൂളിന്റെ ശബീബ് ഒ കെ, ശഹീല്‍ ഇഖ്ബാല്‍, അര്‍ഷദ് എന്നിവരിലൂടെയാണ് മറുപടി നല്‍കിയത്.
ലീഡ് മുതലാക്കാന്‍ കഴിയാതെ പോയതാണ് മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ രണ്ടാം സ്ഥാനക്കാരാക്കിയത്. മര്‍ക്കസിന്റെ പ്രതിരോധം പലപ്പോഴും ഫലപ്രദമായില്ല. രാവിലെ ഒമ്പതുമണിക്ക് മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി സുരേഷ്, സ്വാഗത സംഘം ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ ഇ സക്കീര്‍ മോളൂര്‍ തുടങ്ങിയവര്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് കളി ആരംഭിച്ചു. മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ മലപ്പുറം, ഉമരിയ്യ പബ്ലിക് സ്‌കൂള്‍ തൃശൂര്‍ എന്നിവര്‍ തമ്മിലായിരുന്നു ആദ്യ മത്സരം. ഉമരിയ്യ പബ്ലിക് സ്‌കൂള്‍ തൃശൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ സൈനുദ്ദീന്‍ കുന്ദമംഗലത്തിന്റെ അധ്യക്ഷതയില്‍ വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുറഹ്മാന്‍ സാഹിബ് സമാപന സെക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ അഡ്മിനിസ്‌ട്രേറ്റര്‍ കെ കെ ഷമീം മാസ്റ്റര്‍, കോഴിക്കോട് മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അബൂബക്കര്‍ ഹാജി പൊയിലൂര്‍, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കെ വി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ സക്കീര്‍ മോളൂര്‍, തുടങ്ങിയവര്‍ മത്സരവിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സ്‌കൂള്‍ ടീമുകളെയാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്. ഹൈസ്‌കൂള്‍ തലത്തിലെ ആണ്‍കു ട്ടികളുടെ വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഗിരിരാജ് കെ ശ്രീകൃഷ്ണപുരം, റോസ്‌കുമാര്‍ ഒറ്റപ്പാലം, വിപിന്‍നാഥ് കൈലിയാട്, എ രാജേഷ് മാസ്റ്റര്‍ വെള്ളിനേഴി തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രന്‍സിപ്പാള്‍ ടി സുരേഷ് സ്വാഗതവും സി വി അജിതാമോനോന്‍ ചെര്‍പ്പുളശ്ശേരി നന്ദിയും പറഞ്ഞു.