Connect with us

Articles

റേഷന്‍ കാര്‍ഡ് പുതുക്കല്‍ : സംശയവും മറുപടിയും

Published

|

Last Updated

1. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് എന്തൊക്കെയാണ് ചെയ്യേണ്ടത്?
നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനായി അപേക്ഷാഫോറങ്ങള്‍ തങ്ങളുടെ റേഷന്‍ കാര്‍ഡ് ഏത് റേഷന്‍ കടയുടെ കീഴിലാണോ ആ റേഷന്‍ കടയില്‍ നിന്നും 2015 —ജനുവരി ഒന്നു മുതല്‍ 17 വരെ സൗജന്യമായി ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനുവേണ്ട മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഒരു ലഘുലേഖയും ഇതോടൊപ്പം ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച അപേക്ഷകള്‍ റേഷന്‍ കടയില്‍ നല്‍കിയാല്‍ മതിയോ?
തെറ്റുകളില്ലാതെ കൃത്യമായി പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പുകളില്‍ വച്ചായിരിക്കും തിരികെ വാങ്ങുന്നത്. ക്യാമ്പുകളുടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പിന്നീട് അറിയിക്കുന്നതാണ്.

3. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ “ഭാഗമായിട്ടാണോ റേഷന്‍ കാര്‍ഡുകള്‍പുതുക്കുന്നത്? പുതുക്കുന്ന കാര്‍ഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ?
നിലവില്‍ ഉപയോഗിച്ചുവരുന്ന റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012-ല്‍ അവസാനിച്ചിട്ടുളളതാണ്. ആയതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ ജോലിയും ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ മുന്‍ഗണനാ വിഭാഗത്തെ കെണ്ടത്തുന്ന ജോലിയും ഒരുമിച്ച് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരി ക്കുകയാണ്. പുതുക്കുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗം, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിലായിരിക്കും ഉള്‍പ്പെടുന്നത്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ മുന്‍ഗണനാ വിഭാഗത്തിലും അല്ലാത്തവര്‍ പൊതു വിഭാഗത്തിലുമായിരിക്കും ഉള്‍പ്പെടുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുന്നത്.

4. റേഷന്‍ കാര്‍ഡ് പതുക്കുന്നതിനുളള അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ആരെയാണ് സമീപിക്കേത്?
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങടങ്ങിയ ലഘുലേഖ അപേക്ഷാ േഫാറത്തോടൊപ്പം ലഭിക്കുന്നതാണ്. റേഷന്‍ കടക്കാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കണ്‍ട്രോള്‍ റൂമിന്റെയും സഹായങ്ങള്‍ ആവശ്യമെങ്കില്‍ നേടാവുന്നതാണ്. ടോള്‍ ഫ്രീ നം. 1800-425-1550/1967

5. എന്റെ പേര് കുടുംബത്തിലെ റേഷന്‍ കാര്‍ഡിലാണ്. ആയത് മാറ്റി ഭര്‍ത്താവിന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലാക്കാന്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനോടൊപ്പം കഴിയുമോ?
കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ നിന്നും പേര് മാറ്റി, മറ്റു കാര്‍ഡുകളില്‍ ചേര്‍ക്കാനോ, പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനോ ഈ സമയത്ത് കഴിയില്ല. പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നശേഷം കുടുംബ കാര്‍ഡില്‍ നിന്നും പേര് കുറവ് ചെയ്ത് മറ്റ് കാര്‍ഡില്‍ ചേര്‍ക്കാവുന്നതാണ്.

6. 2009-ലെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും എ പി എല്‍ കാര്‍ഡാണ് കൈവശമുളളത്. കാര്‍ഡ് പുതുക്കുമ്പോള്‍ ഞാന്‍ ഏതു വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുന്നത്?
മുന്‍ഗണനാ വിഭാഗത്ത കെണഅടത്തുന്നതിനുളള ചോദ്യങ്ങള്‍ അപേക്ഷാഫോറത്തില്‍ ഉണ്ടാകും. ഇവ സത്യസന്ധമായി പൂരിപ്പിച്ച് നല്‍കുക. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുളള പക്ഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും.

7. മേല്‍ വിലാസം മാറിയിട്ടുെങ്കില്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് എന്താണ് ചെയ്യേത്?
മാറിയ മേല്‍ വിലാസം താങ്കളുടെ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുളള താലൂക്കില്‍ തന്നെയാണെങ്കില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാ ഫോറത്തോടൊപ്പം ക്യാമ്പുകളില്‍ ഹാജരാക്കുകയാണെങ്കില്‍ മേല്‍ വിലാസം മാറ്റാവുന്നതാണ്.

8. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് പുതുതായി അംഗങ്ങളുടെ പേരുകള്‍ ചേര്‍ക്കാന്‍ കഴിയുമോ?
1-1-2015ല്‍ രണ്ട് വയസ്സ് തികഞ്ഞ കുട്ടികളുടെ പേര്, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാ ഫോറത്തില്‍ എഴുതി ചേര്‍ക്കുകയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കുകയും ചെയ്താല്‍ കുട്ടികളുടെ പേര് ചേര്‍ക്കാന്‍ കഴിയും.

9. റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്തുപോയി. സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ട്. പുതിയ കാര്‍ഡ് ഈ സമയത്ത് ലഭിക്കുമോ?
സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

10. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് സ്ഥലത്തില്ലാത്തവര്‍ക്ക് പിന്നീട് അതിനുളള അവസരമുണ്ടോ? ഓണ്‍ലൈന്‍ മുഖേന റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കുമോ?
ലഭിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലെ ലലെൃ്ശരല ഹീഴശി വഴിയും, അക്ഷയ, കുടുംബശ്രീ എന്നിവ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതും കാര്‍ഡുടമയെ തിരിച്ചറിയുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ബന്ധപ്പെട്ട സപ്ലൈ ആഫീസ് സ്ƒസന്ദര്‍ശിക്കേണ്ടതുമാണ്.

11. വെവ്വേറെ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാര്യക്കും ഭര്‍ത്താവിനും ഈ കാര്‍ഡുകളില്‍ നിന്നും തങ്ങളുടെ പേരുകള്‍ കുറവു ചെയ്തു കൊണ്ട് പുതിയ കാര്‍ഡ് ഈ സമയത്ത് അനുവദിച്ചുനല്‍കുമോ?
പുതുക്കിയ റേഷന്‍ കാര്‍ഡ് നിലവില്‍ വന്നതിനു ശേഷം ആയത് ചെയ്യാവുന്നതാണ്.

12. വനിതാ അംഗങ്ങളുടെ അഭാവത്തില്‍ പുരുഷന്റെ പേരില്‍ കാര്‍ഡ് അനുവദിക്കുമോ?
അനുവദിക്കുന്നതാണ്.

13. റേഷന്‍ കാര്‍ഡ് സമീപകാലത്ത് നഷ്ടപ്പെട്ടുപോയി. എങ്കില്‍ പുതിയ കാര്‍ഡ് ലഭിക്കുമോ?
ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ സഹിതം പുതുക്കലിനുളള അപേക്ഷാ ഫോറം സമര്‍പ്പിക്കാവുന്നതാണ്.

14. ഫോട്ടോ പതിക്കാത്ത പഴയ കാര്‍ഡാണ് കൈവശമുളളത്. ഈ കാര്‍ഡ് പുതുക്കി ലഭിക്കുമോ?
നിലവില്‍ പ്രാബല്യത്തിലുളള കാര്‍ഡ് അല്ലാത്തതിനാല്‍ പുതുക്കല്‍ പ്രക്രിയ കഴിഞ്ഞ ശേഷം മാത്രം അപേക്ഷ നല്‍കുക.

15 വിധവയും നിര്‍ധനയും, ആശ്രയരഹിതയുമായ വനിതയാണെങ്കില്‍ ഞാന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുമോ?
ഒഴിവാക്കല്‍ മാനദണ്ഡത്തില്‍ വരുന്നില്ലായെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ഉള്‍പ്പെടുത്തുന്നതാണ്.

16. ഞാനാണ് കുടുംബത്തിലെ മുതിര്‍ന്ന വനിത. എന്നാല്‍ എനിക്ക് മരുമകളുടെ പേരിലാണ് കാര്‍ഡെടുക്കുവാന്‍ താത്പര്യമെങ്കില്‍ സാധിക്കുമോ?
മുതിര്‍ന്ന വനിതാ അംഗത്തിന്റെ സമ്മതപത്രം പ്രകാരം സാധിക്കുന്നതാണ്.

17. റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് കാര്‍ഡുടമക്ക് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുേണ്ടാ?
ഇല്ല. എന്നാല്‍ സബ്‌സിഡി തുക നേരിട്ട് ബേങ്കിലേക്ക് മാറ്റുന്ന പദ്ധതി നടപ്പിലാകുമ്പോള്‍ ബേങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതായി വരും.

18. കാര്‍ഡുടമയാകാന്‍ താത്പര്യമില്ലാത്ത വനിതക്ക് പുരുഷന്റെ പേരില്‍ തന്നെ കാര്‍ഡ് പുതുക്കി ലഭിക്കുമോ?
കുടുംബം മുന്‍ഗണനാ വിഭാഗത്തില്‍ വരേണ്ടതുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ വനിത കാര്‍ഡുടമയാകണം.

19. പുതുക്കിയ കാര്‍ഡുകള്‍ എന്നു മുതല്‍ ലഭിച്ചുതുടങ്ങും ? അതുവരെ നിലവിലുളള കാര്‍ഡുകള്‍ ഉപയോഗിക്കുവാന്‍ കഴിയുമോ?
ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് 01/08/2015 മുതല്‍ പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരും. അതുവരെ നിലവിലുളള കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും.

20. ഫോട്ടോ എടുക്കുന്നതിനായി ക്യാമ്പില്‍ വരുമ്പോള്‍ പഴയ റേഷന്‍ കാര്‍ഡ് കൊണ്ടുവരേണ്ടതുേണ്ടാ ? മറ്റെന്തെല്ലാം രേഖകള്‍ കൊണ്ടുവരണം? പഴയ റേഷന്‍ കാര്‍ഡ് തിരികെ നല്‍കുമോ?
പഴയ റേഷന്‍ കാര്‍ഡ്, പുതുക്കലിനുളള ഫോറം, ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ, എന്നിവ ക്യാമ്പില്‍ കൊണ്ടുവരേണ്ടതാണ്. ഉദാ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ബേങ്ക് പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ.

21. നിലവിലുളള റേഷന്‍ കാര്‍ഡില്‍ നിന്നും വരുമാനത്തില്‍ കുറവു വരുത്താനുണ്ടെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേത്?
വില്ലേജ് ആഫീസില്‍ നിന്നുളള വരുമാന സര്‍ട്ടിഫിക്കറ്റ് റേഷന്‍ കാര്‍ഡ് പുതുക്കാനുളള അപേക്ഷയോടൊപ്പം ഹാജരാക്കിയാല്‍ ആയത് ചെയ്യുന്നതാണ്.

22. എ പി എല്‍ കാര്‍ഡ് ബി പി എല്‍ ആക്കി മാറ്റുന്നതിന് കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. പരിശോധനയും കഴിഞ്ഞു. ഇനി ബി പി എല്‍ കാര്‍ഡ് ലഭിക്കുമോ? ഇതിനായി അന്വേഷണം നടത്തേണ്ടതായുണ്ടോ?
റേഷന്‍കാര്‍ഡ് പുതുക്കി എന്‍ എഫ് എസ് എ നടപ്പില്‍ വരുത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതിനാല്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് പുതിയ കാര്‍ഡായി ലഭിക്കും.

23. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ മകനുവേണ്ടി മാത്രമായി റേഷന്‍കാര്‍ഡ് ലഭിക്കുമോ? കാര്‍ഡ് പുതുക്കല്‍ കഴിഞ്ഞ് അപേക്ഷിക്കാന്‍ കഴിയുമോ?
ഇല്ല. കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രം.

24. അന്യസംസ്ഥാനക്കാരിയായ ഭാര്യയുടെ പേര് അവിടുത്തെ കാര്‍ഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പേര് ഇവിടെ ഉള്‍പ്പെടുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്?
പേരൊഴിവാക്കി എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട സംസ്ഥാനത്ത് നിന്നും ഹാജരാക്കേണ്ടതാണ്

25. കുട്ടികളുടെ പേര് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ?
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷാ ഫോറത്തോടൊപ്പം ഹാജരാക്കിയാല്‍ സാധിക്കും. രണ്ട് വയസ്സു മുതല്‍ 12 വയസ്സ് വരെയുളളവര്‍ക്ക് മാത്രം. 2015 ജനുവരി ഒന്നിന് രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം.

26. കാര്‍ഡുടമയോ, അംഗങ്ങളോ മരണപ്പെട്ടുപോയാല്‍ കാര്‍ഡ് പുതുക്കുമ്പോള്‍ അവരെ ഉള്‍പ്പെടുത്താതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ആയതിന് സാധിക്കും.

27. ജോലിയുടെ ഭാഗമായി മറ്റൊരു സംസ്ഥാനത്തായിരുന്ന എനിക്ക് അവിടെ റേഷന്‍ കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് സഹിതം കേരളത്തില്‍ സ്ഥിരതാമസമാണ്. ഇവിടെ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ എന്താണ് ചെയ്യേത്?
പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷയോടൊപ്പം താമസ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതാണ്.

28. ഗൃഹനാഥ വിദേശത്താണെങ്കില്‍ കുടുംബത്തിലെ കാര്‍ഡ് ആരുടെ പേരില്‍ നല്‍കും? കുടുംബനാഥ തിരികെ വരുമ്പോള്‍ കാര്‍ഡില്‍ ഉടമയുടെ പേരും ഫോട്ടോയും മാറ്റാന്‍ കഴിയുമോ?
കുടുംബത്തോടൊപ്പം സ്ഥിര താമസമില്ലെങ്കില്‍ പുരുഷ അംഗത്തിന്റെ പേരില്‍ കാര്‍ഡ് ലഭിക്കും. കുടുംബനാഥ തിരികെയെത്തുന്ന മുറയ്ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ പേരുള്‍പ്പെടുത്തി കാര്‍ഡുടമയെ മാറ്റാവുന്നതാണ്.

29. റേഷന്‍ സാധനങ്ങള്‍ ആവശ്യമില്ലെങ്കില്‍ കാര്‍ഡ് പുതുക്കേണ്ടതായുണ്ടോ? ഒരു അവശ്യരേഖ എന്ന നിലയില്‍ മാത്രം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ? 

റേഷന്‍ വിഹിതം ആവശ്യമില്ലെങ്കിലും റേഷന്‍ കാര്‍ഡ് പുതുക്കി കൈവശംവെക്കാന്‍ സാധിക്കും. പുതുക്കല്‍ ഫോറത്തില്‍ റേഷന്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്”ഇല്ല എന്ന് മറുപടി നല്‍കുക.

30. എന്റെ റേഷന്‍ കാര്‍ഡ് ഇപ്പോഴുളള കടയില്‍ നിന്നും സമീപത്തുളള കടയിലേക്ക് മാറ്റാന്‍ ഇപ്പോള്‍ സാധിക്കുമോ?
റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷം മാറ്റാന്‍ കഴിയും.

31. പേരിലും മേല്‍വിലാസത്തിലും തിരുത്തലുെണ്ടങ്കില്‍ എന്താണ് ചെയ്യേണ്ടത്?
ആവശ്യമായ സാക്ഷ്യപത്രം, പുതുക്കല്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്.

32. നിലവിലുളള കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന താലൂക്കിലല്ല/ജില്ലയിലല്ല ഇപ്പോള്‍ താമസിക്കുന്നതെങ്കില്‍ കാര്‍ഡ് പുതുക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
പഴയ മേല്‍വിലാസത്തില്‍ ഫോറം വാങ്ങുക. പുതുക്കല്‍ നടപടി അവസാനിച്ച ശേഷം പുതിയ ജില്ലയില്‍ കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്.

33. പുതുതായി പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ കാര്‍ഡ് പുതുക്കുന്നതോടൊപ്പം കഴിയുമോ ?
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സാധിക്കും. (സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്)

34. കേരളത്തില്‍ സ്ഥിരതാമസമല്ലാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുമോ?
ഇല്ല. കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കാണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.

35. റേഷന്‍ കടയില്‍ നിന്നും ലഭിച്ച അപേക്ഷാഫോറം നഷ്ടപ്പെട്ടുപോകുകയോ പൂരിപ്പിച്ചപ്പോള്‍ തെറ്റിപ്പോകുകയോ ചെയ്താല്‍ വേറെ അപേക്ഷാഫോറം ലഭിക്കുമോ?
ഓരോ കാര്‍ഡിനും ഓരോ ഫോറം മാത്രമേ പ്രിന്റ് ചെയ്ത് വിതരണം നടത്തുകയുള്ളൂ. ഫാറം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് കാര്‍ഡുടമയുടെ ഉത്തരവാദിത്വമാണ്. വളരെ അടിയന്തര സന്ദര്‍ഭങ്ങളില്‍ മാത്രം ബ്ലാങ്ക് ഫോമുകള്‍ നല്‍കുന്നതാണ്.

രണ്ടാം ഭാഗം ഇവിടെ വായിക്കുക

ഒരു വീട്, രണ്ട് കുടുംബം: എന്തുചെയ്യും?

Latest