Connect with us

Eranakulam

എസ് എസ് എഫ് എറണാകുളം ജില്ലാ ഭാരവാഹികള്‍

Published

|

Last Updated

കൊച്ചി: എസ് എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി എച്ച് അലിദാരിമി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുര്‍റസാഖ് സഖാഫി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അബ്ദുല്‍ കലാം മാവൂര്‍, ഇസ്മാഈല്‍ സഖാഫി നെല്ലിക്കുഴി, ബശീര്‍ കെ ഐ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥി റാലിക്ക് ശേഷം നടന്ന പൊതു സമ്മേളനം ബെന്നി ബഹനാന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി കെ എസ് എം ഷാജഹാന്‍ സഖാഫി(പ്രസി.), സത്താര്‍ കരിമക്കാട്(ജന.സെക്ര.), മസൂദ് ഇടപ്പള്ളി(ട്രഷ.), വി എസ് മുഹമ്മദ് ഫൈസല്‍, ശഹീര്‍ മുസ്‌ലിയാര്‍(വൈ. പ്രസി.), ശിഹാബ് കാക്കനാട്, വി എസ് ഫൈസല്‍(ജോ. സെക്ര.), ശറഫുദ്ദീന്‍ ചിറ്റേത്തുകര(ക്യാമ്പസ് സെക്ര.), സിദ്ദീഖ് കലൂര്‍(ഹയര്‍ സെക്കന്‍ഡറി സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

---- facebook comment plugin here -----

Latest