Connect with us

Kerala

മര്‍കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മര്‍കസ് നോളജ് സിറ്റി നിര്‍മാണത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിസ്ഥിതി ലോല നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടെന്ന് തോന്നുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബില്‍ഡിംഗ് നിര്‍മാണത്തിന് അനുമതി തേടിയിട്ടില്ലെങ്കില്‍ തെറ്റാണ്.
നിര്‍മാണം ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
പമ്പാ വൈപ്പാര്‍ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ വാദം അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മഴക്കാലത്ത് അധിക ജലം കടലിലേക്ക് പോകുന്നുവെന്നതാണ് തമിഴ്‌നാടിന്റെ വാദം.
എന്നാല്‍ കടലിലേക്ക് പോകുന്ന ഈ അധികജലമാണ് പമ്പയെയും വേമ്പനാടിനെയും ശുദ്ധീകരിക്കുന്നത്. ഇത് നമുക്ക് അനിവാര്യമാണ്.
ഇക്കാര്യം സംസ്ഥാനംവേണ്ട സ്ഥലങ്ങളിലെല്ലാം ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി