Connect with us

Gulf

പ്രവാചകന്‍ രൂപപ്പെടുത്തിയ ഐക്യബോധവും കൂട്ടായ്മയും കാലഘട്ടത്തിന് അനിവാര്യം: പേരോട്

Published

|

Last Updated

കുവൈത്ത്: വായനയും എഴുത്തും പ്രമേയമാക്കി മനുഷ്യര്‍ക്ക് സന്മാര്‍ഗത്തിന്റെ വെളിച്ചം നല്‍കിയ നേതാവാണ് മുഹമ്മദ് നബി(സ)യെന്നും ആ പ്രവാചക അനുചരന്മാര്‍ രൂപപ്പെടുത്തിയ ഐക്യബോധവും മുസ്‌ലിം കൂട്ടായ്മയുമാണ് ആധുനിക കാലഘട്ടത്തിന് അനിവാര്യമെന്നും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ഐ സി എഫ് കുകുവൈത്ത് നാഷനല്‍ കമ്മിറ്റി ഫര്‍വാനിയ പാക്കിസ്ഥാന്‍ സ്‌കൂള്‍ ഇന്റോര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നബി(സ)യുടെ കാലശേഷം അനുചരന്മാരായ സ്വഹാബത്തും അവര്‍ക്കു ശേഷം പിന്‍ഗാമികളായ നാല് മദ്ഹബിന്റെ ഇമാമുകള്‍ ഉള്‍പ്പെടെയുള്ള പണ്ഡിത മഹത്തുക്കളും പ്രകാശിപ്പിച്ചെടുത്ത ആ കൂട്ടായ്മ എല്ലാവരും മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. കര്‍ണാടക എസ് എസ് എഫ് മുന്‍ പ്രസിഡന്റ് അബ്ദുര്‍റശീദ് സൈനി കാമില്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് ബുഖാരി തങ്ങള്‍ പ്രാര്‍ഥനയും മുഹമ്മദ് ഫാളില്‍ നൂറാനി അസ്സഖാഫി കീര്‍ത്തന ആലാപനവും നടത്തി. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി അബുമുഹമ്മദ് നന്ദിയും പറഞ്ഞു.