Connect with us

Education

നിയമ ബിരുദ ധാരികള്‍ക്ക് കരസേനയില്‍ അവസരം

Published

|

Last Updated

നിയമ ബിരുദ ധാരികള്‍ക്ക് കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസറാവാന്‍ അവസരം. ജെ എ ജി എന്‍ട്രിസ്‌കീം പതിനഞ്ചാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് 2015 കോഴ്‌സിലേക്ക് ഉടന്‍ വിജ്ഞാപനം വരും. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി രണ്ട്. ശമ്പളം: 15,600+5,400 രൂപ ഗ്രേഡ് പേ മറ്റാനുകൂല്യങ്ങളും). ഒഴിവ്: പുരുഷന്‍ 10, സ്ത്രീ-4 പ്രായം: 21-27 വയസ്സ്(1988 ജൂലൈ രണ്ടിനു 1994 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം).

വിദ്യാഭ്യാസ യോഗ്യത: 55″% മാര്‍ക്കില്‍ കുറയാതെ എല്‍ എല്‍ ബി ബിരുദം(ത്രിവല്‍സരം/പഞ്ചവല്‍സരം). അപേക്ഷകര്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് രജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.

ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in

Latest